---
title: "ക്രൈംബ്രാഞ്ച് അന്വേഷിക്കണം; കുറ്റ്യാടിയിലെ രാസലഹരിപീഡനം, കോൺഗ്രസ് ഉപവാസ സമരം തുടങ്ങി "
english_title: "Crime Branch should investigate Kuttiadi chemical abuse Congress begins hunger strike"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/298389/crime-branch-should-investigate-kuttiadi-chemical-abuse-congress-begins-hunger-strike-new"
published_at: "2025-06-25T13:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685bac1b4cc3e_shafi_parambil.jpg"
keywords: []
---

# ക്രൈംബ്രാഞ്ച് അന്വേഷിക്കണം; കുറ്റ്യാടിയിലെ രാസലഹരിപീഡനം, കോൺഗ്രസ് ഉപവാസ സമരം തുടങ്ങി 

> **Lead Summary:** **കുറ്റ്യാടി: **കുറ്റ്യാടിയിൽ രാസ ലഹരി നൽകി പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെ പീഡിപ്പിച്ച സംഭവത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് കുറ്റ്യാടി, കാവിലുംപാറ ബ്ലോക്ക് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ കുറ്റ്യാടി ടൗണിൽ ഉപവാസ സമരം തുടങ്ങി. അന്വേഷണം കൂടുതൽപ്പേരിലേക്ക് വ്യാപിപ്പിക്കുന്നതിനായി ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടാണ് കോൺഗ്രസ് 'ഉപവാസ സമരം.

## Article Content

**കുറ്റ്യാടി: **കുറ്റ്യാടിയിൽ രാസ ലഹരി നൽകി പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെ പീഡിപ്പിച്ച സംഭവത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് കുറ്റ്യാടി, കാവിലുംപാറ ബ്ലോക്ക് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ കുറ്റ്യാടി ടൗണിൽ ഉപവാസ സമരം തുടങ്ങി. അന്വേഷണം കൂടുതൽപ്പേരിലേക്ക് വ്യാപിപ്പിക്കുന്നതിനായി ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടാണ് കോൺഗ്രസ് 'ഉപവാസ സമരം.

ഇന്ന് രാവിലെ 10 മണിക്ക് ആരംഭിച്ച ഉപവാസം കോൺഗ്രസ് വർക്കിംഗ് പ്രസിഡൻ്റ് ഷാഫി പറമ്പിൽ എംപി ഉദ്ഘാടനം ചെയ്തു. വൈകുന്നേരം 5 മണി വരെയാണ് കുറ്റ്യാടി പഴയ ബസ് സ്റ്റാൻ്റ് പരിസരത്ത് ഉപവാസം സംഘടിപ്പിച്ചിരിക്കുന്നത്.

ലഹരിക്കെതിരെ നടാകെ ബോധവൽക്കരണം നടക്കുകയാണ്. ലഹരിക്കെതിരെയുള്ള എല്ലാ പ്രവർത്തനത്തിലും ഒപ്പം നടക്കാൻ തയ്യാറാണ്. എന്നാൽ ലഹരിമാഫിയകൾ അഴിഞ്ഞാടുമ്പോൾ അവരെ മുഴുവൻ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരുന്ന പ്രവൃത്തിയിൽ മാതൃക കാണിക്കണമെന്ന് എംപി ആവശ്യപ്പെട്ടു.

കുറ്റ്യാടിയിലെ രാസലഹരി സംഭവത്തിലെ മുഴുവൻ ദൂരഹതകളും പുറത്ത് കൊണ്ടുവരാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്നും പോലീസിന്റെ പങ്കും അന്വേഷിക്കണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു.

കേസിൽ അറസ്റ്റിലായ കള്ളാട് സ്വദേശി കുനിയിൽ അജിനാസ് ഭാര്യ മിസ്രിയ എന്നിവരെ കേന്ദ്രീകരിച്ച് മാത്രമേ നിലവിൽ അന്വേഷണം നടക്കുന്നുള്ളു. കേസിൽ നിരവധി പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറയുന്നുണ്ടെങ്കിലും അന്വേഷണം വ്യാപിപ്പിക്കാത്തത് സംശയങ്ങൾക്ക് ഇട നൽകുന്നുണ്ട്. രാസലഹരി പീഡനത്തിൽ അന്വേഷണം ശരിയായ രീതിയിൽ നടത്തി കുറ്റവാളികളെ മാതൃക പരമായി ശിക്ഷിക്കണമെന്നുള്ള ജനങ്ങളുടെ ആഗ്രഹവും വിഷയത്തിൽ രക്ഷിതാക്കളുടെ ആശങ്ക പങ്കുവയ്ക്കാനുമാണ് ഉപവാസ സമരവുമായി രംഗത്തിറങ്ങാൻ കാരണമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

ഡിസിസി പ്രസിഡൻ്റ് കെ. പ്രവീൺ കുമാർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. കുറ്റ്യാടി ബ്ലോക്ക് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത്, കെപിസിസി സെക്രട്ടറി വി.എം. ചന്ദ്രൻ, കെ.പി.സി.സി. എക്‌സിക്യൂട്ടിവ് അംഗം കെ.ടി.ജയിംസ്, കെപിസിസി അംഗം സത്യൻ കടിയങ്ങാട്, ജില്ലാ സെക്രട്ടറിമാരായ പ്രമോദ് കക്കട്ടിൽ, ഇ.വി.രാമചന്ദ്രൻ, കെഎസ്‌യു ജില്ലാ പ്രസിഡന്റ് സൂരജ് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസി ബവിത്ത് മലോൽ, കെ.പി.രാജൻ, വി.പി. മൊയ്തു, എം.കെ.ഭാസ്കരൻ, അച്യുതൻ പുതിയേടത്ത് എന്നിവർ പ്രസംഗിച്ചു. കാവിലുംപാറ ബ്ലോക്ക് പ്രസിഡന്റ് ജമാൽ കൊരങ്കോടൻ സ്വാഗതം പറഞ്ഞു.

മണ്ഡലം പ്രസിഡന്റുമാരായ പി.കെ.സുരേഷ്, എലിയാറ ആനന്ദൻ, പി.അജിത്ത്, ദാമോദരൻ കണ്ണോത്ത്, മഠത്തിൽ ശ്രീധരൻ, സി.കെ.നാണു, ബിജു - കായക്കൊടി, സത്യൻ, ബ്ലോക്ക് ഭാരവാഹികൾ, മഹിള കോൺഗ്രസ്, കെ.എസ്.യു. മറ്റ് പോഷക സംഘടനാ ഭാരവാഹികൾ എന്നിവർഉപവാസത്തിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/298389/crime-branch-should-investigate-kuttiadi-chemical-abuse-congress-begins-hunger-strike-new)