---
title: "കുറ്റ്യാടിയിലെ രാസലഹരി; കോൺഗ്രസിന്റെ ജനകിയ ഉപവാസസമരം സമാപിച്ചു    "
english_title: "Chemical intoxication Kuttiadi Congress public hunger strike ends"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/298601/chemical-intoxication-kuttiadi-congress-public-hunger-strike-ends"
published_at: "2025-06-26T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685cf7cc045f0_strike.jpg"
keywords: []
---

# കുറ്റ്യാടിയിലെ രാസലഹരി; കോൺഗ്രസിന്റെ ജനകിയ ഉപവാസസമരം സമാപിച്ചു    

> **Lead Summary:** കുറ്റ്യാടി: കുറ്റ്യാടിയിൽ രാസ ലഹരി നൽകി പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെ പീഡിപ്പിച്ച സംഭവത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് കുറ്റ്യാടി, കാവിലുംപാറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന ജനകിയ ഉപവാസസമരം സമാപിച്ചു.

## Article Content

കുറ്റ്യാടി: കുറ്റ്യാടിയിൽ രാസ ലഹരി നൽകി പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെ പീഡിപ്പിച്ച സംഭവത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് കുറ്റ്യാടി, കാവിലുംപാറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന ജനകിയ ഉപവാസസമരം സമാപിച്ചു.

സമരത്തിന് നേതൃത്വം നൽകിയ ബ്ലോക്ക് പ്രസിന്ധന്റുമാരായ ശ്രീജേഷ് ഊരത്ത്, ജമാൽ കോരങ്കോട് എന്നിവർക്ക് എൻഎസ്‌യു ദേശീയ സെക്രട്ടറി കെ.എം.അഭിജിത്ത് നാരാങ്ങ നീര് നൽകി ഉപവാസം അവസാനിപ്പിച്ചു.

ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ടി.സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. മുഴുവൻ പ്രതികളെയും നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരുന്നത് വരെ സമരവുമായി മുന്നോട്ട് പോകുമെന്നും, ഇത് സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്നും അഭിജിത്ത് ആവശ്യപ്പെട്ടു.

കോൺഗ്രസ്, യൂത്ത്, മഹിള നേതാക്കളായ എസ്.സുനന്ദ്, കെ.പി.അബ്ദുൾ മജീദ്, പി.കെ.സുരേന്ദ്രൻ, പി.പി.ആലിക്കുട്ടി, മംഗലശ്ശേരി ബാലകൃഷ്ണൻ, സി.കെ.രാമചന്ദ്രൻ, ഇ എം അസ്ഹർ, രാഹുൽ ചാലിൽ, പി എസ് സിദ്ധാർഥ്, എം.വിജയൻ, മുഹമ്മദ് വാണിമേൽ, എൻ സി.കുമാരൻ, അനസ് വാണിമേൽ, പി.കെ.ഷമീർ, സിദ്ധാർഥ് നരിക്കുട്ടുംചാൽ എന്നിവർ ഉപവാസത്തിന് അഭിവാദ്യം അർപ്പിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/298601/chemical-intoxication-kuttiadi-congress-public-hunger-strike-ends)