---
title: "യാത്ര ദുഷ്കരം; തൊട്ടില്‍പാലം -കുണ്ടുതോട് റോഡ് തകര്‍ച്ചയുടെ വക്കിൽ "
english_title: "Thottilpalam Kunduthodu road collapse"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/298701/thottilpalam-kunduthodu-road-collapse"
published_at: "2025-06-26T18:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685d4b6f0eb97_road.jpg"
keywords: []
---

# യാത്ര ദുഷ്കരം; തൊട്ടില്‍പാലം -കുണ്ടുതോട് റോഡ് തകര്‍ച്ചയുടെ വക്കിൽ 

> **Lead Summary:** **കുറ്റ്യാടി: **തൊട്ടില്‍പ്പാലം കുണ്ടുതോട് റോഡ് തകര്‍ന്ന് യാത്രക്കാർ ദുരിതത്തിൽ. വാഹന യാത്രയും ബുദ്ധിമുട്ടിലാണ്. `ആശ്വസി മുതല്‍ ബെല്‍മൗണ്ട് വരെയുള്ള ഭാഗമാണ് തകര്‍ന്നത്. ബെല്‍മൗണ്ടു മുതല്‍ കുണ്ടുതോട് വരെ ഭാഗം നന്നാക്കിയിട്ടുണ്ട്.

## Article Content

**കുറ്റ്യാടി: **തൊട്ടില്‍പ്പാലം കുണ്ടുതോട് റോഡ് തകര്‍ന്ന് യാത്രക്കാർ ദുരിതത്തിൽ. വാഹന യാത്രയും ബുദ്ധിമുട്ടിലാണ്. `ആശ്വസി മുതല്‍ ബെല്‍മൗണ്ട് വരെയുള്ള ഭാഗമാണ് തകര്‍ന്നത്. ബെല്‍മൗണ്ടു മുതല്‍ കുണ്ടുതോട് വരെ ഭാഗം നന്നാക്കിയിട്ടുണ്ട്.

ആദ്യ മൂന്നര കിലോമീറ്റര്‍ കാല്‍നടയാത്ര പോലും പ്രയാസകരം. അറ്റകുറ്റപ്പണി പോലും നടക്കാത്തതിനാല്‍ ഇരുവശവും വെള്ളക്കെട്ടും കുണ്ടും കുഴികളുമാണ്. മഴയില്‍ വിവിധ സ്ഥലങ്ങളില്‍നിന്ന് ഒലിച്ചെത്തുന്ന വെള്ളം ഓവുചാലില്ലാത്തതിനാല്‍ റോഡില്‍ കെട്ടിക്കിടക്കുന്നു.

തോടിന് സമാനമായി റോഡിലൂടെ സ്‌കൂള്‍ വിദ്യാര്‍ഥികളടക്കം വിഷമിച്ചാണ് നടക്കുന്നത്. അതിനിടെ റോഡിന് പരിഷ്‌കരണത്തിന് 17 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് ഇ.കെ. വിജയന്‍ എം.എല്‍.എയുടെ ഓഫിസില്‍ നിന്ന് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/298701/thottilpalam-kunduthodu-road-collapse)