വട്ടോളി: (kuttiadi.truevisionnews.com)ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി വട്ടോളി സംസ്കൃതം ഹൈസ്കൂളിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന ലഹരി വിരുദ്ധ പ്രചാരണ പരിപാടികൾക്ക് തുടക്കമായി. പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനം നാദാപുരം എക്സൈസ് ഇൻസ്പെക്ടർ ആരോൺ കോശി വർഗീസ് നിർവഹിച്ചു.
പി.ടി.എ.പ്രസിഡന്റ് പി.കെ പദ്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് നടന്ന ലഹരിവിരുദ്ധ ശാക്തീകരണ സദസിൽ നാദാപുരം സിവിൽ എക്സൈസ് ഓഫീസർ ശ്രീജേഷ് പി. പി ക്ലാസെടുത്തു. നൈതിക ആർ ലഹരിവിരുദ്ധ ഗാനം ആലപിച്ചു. സ്കൂൾ സ്കൗട്ട് & ഗൈഡ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ലഘുലേഖ വിതരണം നടന്നു.


ലഹരിവിരുദ്ധ പ്രചാരണ പരിപാടികളുടെ ഭാഗമായി വിവിധ ദിവസങ്ങളിൽ ഫ്ലാഷ് മോബ്, എയ്റോബിക്സ്, സുംബ ഡാൻസ് എന്നിവ നടക്കുമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു. ഹെഡ്മിസ്ട്രസ് വി.പി ശ്രീജ ടീച്ചർ സ്വാഗതവും ലഹരിവിരുദ്ധ ക്ലബ് കൺവീനർ ദീപിക പി നന്ദിയും പറഞ്ഞു.
Anti drug campaign launched Vattoli High School