---
title: "കക്കയം ഡാമിന്റെ ഷട്ടറുകൾ തുറന്നു; കുറ്റ്യാടി പുഴയോരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം "
english_title: "Kakkayam Dam shutters opened caution advised living along Kuttiadi riverbank"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/298850/kakkayam-dam-shutters-opened-caution-advised-living-along-kuttiadi-riverbank"
published_at: "2025-06-27T14:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685e5cabc50b3_kakkayam_dam.jpg"
keywords: []
---

# കക്കയം ഡാമിന്റെ ഷട്ടറുകൾ തുറന്നു; കുറ്റ്യാടി പുഴയോരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം 

> **Lead Summary:** **കുറ്റ്യാടി: **കനത്ത മഴയില്‍ നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് കക്കയം ഡാമിൻറെ ഷട്ടറുകൾ തുറന്നു. അതിനാൽ കുറ്റ്യാടി പുഴക്കരകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. നീരൊഴുക്ക് കൂടുന്നതിന് അനുസരിച്ച് ഷട്ടറുകള്‍ ഘട്ടംഘട്ടമായി അഞ്ച് അടി വരെ ഉയര്‍ത്തിയേക്കും.

## Article Content

**കുറ്റ്യാടി: **കനത്ത മഴയില്‍ നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് കക്കയം ഡാമിൻറെ ഷട്ടറുകൾ തുറന്നു. അതിനാൽ കുറ്റ്യാടി പുഴക്കരകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. നീരൊഴുക്ക് കൂടുന്നതിന് അനുസരിച്ച് ഷട്ടറുകള്‍ ഘട്ടംഘട്ടമായി അഞ്ച് അടി വരെ ഉയര്‍ത്തിയേക്കും.

ഇതോടെ പുഴയിലെ ജലനിരപ്പ് നാല് അടി വരെ ഉയരാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു. പരമാവധി ജലനിരപ്പായ 758.05 മീറ്ററില്‍ എത്തിയതോടെ രണ്ടു ഷട്ടറുകളും 15 സെന്റീമീറ്റര്‍ വീതമാണ് തുറന്നത്. നേരത്തേ ജലനിരപ്പ് 757.50 മീറ്ററില്‍ എത്തിയതിനാല്‍ ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഡാമിന്റെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഷട്ടറുകള്‍ തുറന്ന് അധികജലം പുഴയിലേക്ക് ഒഴുക്കിവിടുന്നത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/298850/kakkayam-dam-shutters-opened-caution-advised-living-along-kuttiadi-riverbank)