---
title: "ആല്‍ത്തറ കുമാരന്റെ നിര്യാണത്തില്‍ അനുശോചിച്ച് സര്‍വകക്ഷി യോഗം "
english_title: "All Party meeting condole death AltHara Kumaran"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/298947/all-party-meeting-condole-death-althara-kumaran"
published_at: "2025-06-27T22:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685ec7e4276d7_SRVAKAKSHI.jpg"
keywords: []
---

# ആല്‍ത്തറ കുമാരന്റെ നിര്യാണത്തില്‍ അനുശോചിച്ച് സര്‍വകക്ഷി യോഗം 

> **Lead Summary:** വട്ടോളി: പൊതുപ്രവർത്തകനും കോൺഗ്രസ് കുന്നുമ്മൽ മണ്ഡലം ഭാരവാഹിയുമായ ആൽത്തറ കുമാരന്റെ നിര്യാണത്തിൽ സർവകക്ഷി യോഗം അനുശോചിച്ചു. മുൻ എംഎൽഎ പാറക്കൽ അബ്ദുള്ള, കെപിസിസി സെക്രട്ടറി വി.എം ചന്ദ്രൻ, സിപിഎം ലോക്കൽ സെക്രട്ടറി കെ.കെ ദിനേശൻ, ബിജെപി നേതാവ് എം.പി രാജൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി എന്നിവർ ആദരാഞ്ജലികൾ അർപ്പിച്ചു.

## Article Content

വട്ടോളി: പൊതുപ്രവർത്തകനും കോൺഗ്രസ് കുന്നുമ്മൽ മണ്ഡലം ഭാരവാഹിയുമായ ആൽത്തറ കുമാരന്റെ നിര്യാണത്തിൽ സർവകക്ഷി യോഗം അനുശോചിച്ചു. മുൻ എംഎൽഎ പാറക്കൽ അബ്ദുള്ള, കെപിസിസി സെക്രട്ടറി വി.എം ചന്ദ്രൻ, സിപിഎം ലോക്കൽ സെക്രട്ടറി കെ.കെ ദിനേശൻ, ബിജെപി നേതാവ് എം.പി രാജൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി എന്നിവർ ആദരാഞ്ജലികൾ അർപ്പിച്ചു.

മുൻ കെപിസിസി പ്രസി. മുല്ലപ്പള്ളി രാമചന്ദ്രൻ അനുശോചനം അറിയിച്ചു. സംസ്‌കാരത്തിനു ശേഷം നടന്ന സർവകക്ഷി അനുശോചന യോഗത്തിൽ വാർഡ് അംഗം സി.പി സജിത അധ്യഷത വഹിച്ചു. പ്രമോദ് കക്കട്ടിൽ, എം.ശ്രീധരൻ, എലിയാറ ആനന്ദൻ, വി.പി നാണു, പറമ്പത്ത് കുമാരൻ, ജമാൽ മൊകേരി, കെ.കണ്ണൻ, വി.പി കണാരൻ, എടത്തിൽ ദാമോദരൻ, സി.നാരായണൻ, എൻ.പി ജിതേഷ് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/298947/all-party-meeting-condole-death-althara-kumaran)