വേളം: (kuttiadi.truevisionnews.com) വേളത്ത് കരുത്ത് തെളിയിച്ച് മുസ്ലിം ലീഗ് പ്രവർത്തക സംഗമം. സംഘടന വിഷയങ്ങൾ നിലന്നിനിരുന്ന വേളം പഞ്ചായത്തിൽ പ്രവർത്തകസംഗമം ജന ശ്രദ്ധ പിടിച്ചു പറ്റി. വേളം വലകെട്ടിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രതികൂല കാലാവസ്ഥയിലും പ്രവർത്തകർ ഒഴുകിയെത്തി.
ഏഴ് പതിറ്റാണ്ടായി പറഞ്ഞ വാക്കും മുന്നണി മര്യാദയും പാലിച്ച പാരമ്പര്യമാണ് മുസ്ലിം ലീഗ് പാർട്ടിയുടേതെന്നും പാണക്കാട് നിന്നൊരു തീരുമാനം വന്നാൽ അതിൽ പിന്നെ ലീഗിന് കോംപ്രമൈസ് ഇല്ലെന്നും യോഗം ഉദ്ഘാടനം ചെയ്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കുഞ്ഞാലിക്കുട്ടിയുടെയും നേതാക്കളുടെയും പ്രസംഗങ്ങളെ ഹർഷാരവത്തോടെയാണ് ലീഗ് പ്രവർത്തകർ എതിരേറ്റത്. അച്ചടക്ക ലംഘനം പാർട്ടി വെച്ചുപൊറുപ്പിക്കുന്ന പ്രശ്നമേയില്ലെന്നും മുസ്ലിം ലീഗ് വാക്കുപാലിക്കുന്ന പാർട്ടിയാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടി ചേർത്തു.
നിലമ്പൂരിൽ ലീഗ് സ്വാധിന മേഖലയിൽ യുഡിഫ് സ്ഥാനാർത്ഥിക്ക് നല്ല ഭൂരിപക്ഷമുണ്ടായതും പാർട്ടി തിരുമാനം എറ്റെടുത്തത് കൊണ്ടു തന്നെയാണ്. കഴിഞ്ഞ ഒമ്പത് വർഷമായി ഇടതുഭരണത്തിൽ ജനങ്ങൾ പൊറുതിമുട്ടുകയാണ്. ഒരവസരം കിട്ടിയാൽ ഇവരെ വലിച്ചു താഴെയിടാൻ ജനങ്ങൾ തക്കം പാർത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
എന്നും കരാർ പാലിച്ച ചരിത്രമേ മുസ്ലിം ലിഗിനുണ്ടായിട്ടുള്ളൂ എന്നും ആ വിശ്വാസ്യതക് എതിര് നിൽക്കുന്നവർക്ക് പാർട്ടിയിൽ സ്ഥാനമുണ്ടാവില്ലെന്നും ചടങ്ങിൽ മുഖ്യ പ്രഭാഷണം നിർവ്വഹിച്ച സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം പറഞ്ഞു.
ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ, ഉമ്മർ പാണ്ടികശാല, പാറക്കൽ അബ്ദുല്ല, അഡ്വ: ഫൈസൽ ബാബു, എം.എ.റസാഖ് മാസ്റ്റർ, ടി.ടി.ഇസ്‌മയിൽ, സുപ്പി നരിക്കാട്ടേരി, എൻ.സി.അബുബക്കർ, മിസ്‌ഹബ് കീഴരിയൂർ, കെ.ടി.അബ്ദുറഹിമാൻ, റഷീദ് വെങ്ങളം, സി.പി.എ.അസീസ്, പി.എം.അബുബക്കർ, നൊച്ചാട്ട് കുഞ്ഞബ്ദുല്ല, വി പി. കുഞ്ഞമ്മദ്, ചുണ്ടയിൽ മൊയ്‌തു ഹാജി, വി.വി.മുഹ മ്മദലി, സി.എം.അഹമ്മദ് മൗലവി, കുന്നോത്ത് അഹമ്മദ് ഹാജി, പി.പി.റഷിദ്, പി.കെ.ബഷിർ, മുന്നൂൽ മമ്മു ഹാജി, വി.അബ്ദുറഹിമാൻ, എം.പി.ഷാജഹാൻ, മൻസൂർ എടവലത്ത്, സി എ നൗഫൽ, കെ.പി.സലിമ, കോമത്ത് ഇബ്രാഹിം, എ.കെ.റഷിദ്, ടി.കെ.മുഹമ്മദ് റിയാസ്, അനസ് കടലാട്ട്,നാസർ കമ്മന, അൻവർ പൊന്നണ, ടി.പി. സൂപ്പി ഹാജി, അസിൽ.കെ, ആബിദ്.ടി, സി.കെ.കരീം, പി.മൊയ്‌തു മൗലവി, അസീസ് കിണറുള്ളതിൽ, യു.കെ.അസിസ്, അരിയാക്കി റഷീദ്, കാസിം വണ്ണാറത്ത്, മണ്ടോടി മുഹമ്മദലി, എന്നിവർ പ്രസംഗിച്ചു.
Muslim League workers meeting Velom