---
title: "ജാഗ്രതാ സദസ്സ്; ലഹരി മാഫിയ സംഘങ്ങളെ നിലക്കു നിർത്തുക -സി.പി.ഐ.എം"
english_title: "CPI(M) Kunnummal Area Committee organized Vigilant audience Kuttiadi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/299162/cpim-kunnummal-area-committee-organized-vigilant-audience-kuttiadi"
published_at: "2025-06-28T21:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686012a5ea303_cpim.jpg"
keywords: []
---

# ജാഗ്രതാ സദസ്സ്; ലഹരി മാഫിയ സംഘങ്ങളെ നിലക്കു നിർത്തുക -സി.പി.ഐ.എം

> **Lead Summary:** കുറ്റ്യാടി: കുറ്റ്യാടിയിലും പരിസരത്തും ലഹരിയുടെ മറവിൽ നടക്കുന്ന സാമൂഹ്യ വിരുദ്ധ പ്രവർത്തനത്തിനെതിരായി സി.പി.ഐ.എം. കുന്നുമ്മൽ ഏരിയാ കമ്മറ്റി കുറ്റ്യാടിയിൽ ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു.

## Article Content

കുറ്റ്യാടി: കുറ്റ്യാടിയിലും പരിസരത്തും ലഹരിയുടെ മറവിൽ നടക്കുന്ന സാമൂഹ്യ വിരുദ്ധ പ്രവർത്തനത്തിനെതിരായി സി.പി.ഐ.എം. കുന്നുമ്മൽ ഏരിയാ കമ്മറ്റി കുറ്റ്യാടിയിൽ ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു.

കുറ്റ്യാടി പോലീസിൻ്റെ അന്വേഷണം വഴി തിരിച്ചുവിടാനും യഥാർഥ കുറ്റവാളികളെ സംരക്ഷിക്കാനുമായി ചിലർ രംഗത്തുവന്നിട്ടുണ്ട്. ഒപ്പം സാമൂഹ്യ വിപത്തായ ഈ പ്രശ്നത്തെക്കുറിച്ച് ഒറ്റക്കെട്ടായി നേരിടുന്നതിനു പകരം കുറ്റവാളികളെ സി.പി.ഐ.എം ആണെന്ന പ്രചരണവും തല്പരകക്ഷികൾ നടത്തിവരികയാണ്.

കുറ്റ്യാടിയിൽ സി.പി ഐ.എംനുണ്ടാവുന്ന ജനകീയ അംഗീകാരത്തെ തകർക്കാനാവില്ലെന്നും നാടിൻ്റെ നന്മയെ ഉയർത്തിപ്പിടിക്കാൻ സി.പി.ഐ.എം കാവലാളായി എക്കാലവും ഉണ്ടാവുമെന്നും പറഞ്ഞു

കുറ്റ്യാടിയിൽ ചേർന്ന വിപുലമായ പരിപാടിയിൽ സിക്രട്ടറിയേറ്റ് അംഗം സ:കെ.കെ.ദിനേശൻ , കെ.പി. കുഞ്ഞമ്മദ് കുട്ടി എം എൽ എ ജില്ലാ കമ്മറ്റി അംഗം ഏ.എം. റഷീദ് 'ടി.കെ. ബിജു, കെ.ടി മനോജൻ 'ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓ.ടി. നഫീസ എന്നിവർ സംസാരിച്ചു. സി.എൻ.ബാലകൃഷ്ണൻ സ്വാഗതവും എം.കെ. ശശി അധ്യക്ഷം വഹിക്കുകയും ചെയ്തു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/299162/cpim-kunnummal-area-committee-organized-vigilant-audience-kuttiadi)