---
title: "അക്ഷരോന്നതി പദ്ധതി; പുസ്തകങ്ങള്‍ കൈമാറി ജെ.സി.ഐ കുറ്റ്യാടി "
english_title: "Literacy project JCI Kuttiadi hands over books"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/299840/literacy-project-jci-kuttiadi-hands-over-books"
published_at: "2025-07-01T16:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6863bb5fc80bc_jci.jpg"
keywords: []
---

# അക്ഷരോന്നതി പദ്ധതി; പുസ്തകങ്ങള്‍ കൈമാറി ജെ.സി.ഐ കുറ്റ്യാടി 

> **Lead Summary:** **കുറ്റ്യാടി: ** അക്ഷരോന്നതി പദ്ധതിയുടെ ഭാഗമായി ജെ.സി.ഐ. കുറ്റ്യാടി കൊക്കനറ്റ് സിറ്റിയുടെ നേതൃത്വത്തില്‍, കുറ്റ്യാടി ഗ്രാമപഞ്ചായത്ത് ഹാളില്‍ വച്ച് പുസ്തകങ്ങള്‍ കൈമാറി.

## Article Content

**കുറ്റ്യാടി: ** അക്ഷരോന്നതി പദ്ധതിയുടെ ഭാഗമായി ജെ.സി.ഐ. കുറ്റ്യാടി കൊക്കനറ്റ് സിറ്റിയുടെ നേതൃത്വത്തില്‍, കുറ്റ്യാടി ഗ്രാമപഞ്ചായത്ത് ഹാളില്‍ വച്ച് പുസ്തകങ്ങള്‍ കൈമാറി.

ജില്ല തദ്ദേശസ്വയംഭരണ വകുപ്പും ട്രൈബല്‍ ഡെവലപ്മെന്റ് ഡിപ്പാര്‍ട്ട്‌മെന്റും സംയുക്തമായി, ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സാമുഹിക സാംസ്‌കാരിക സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ആസുത്രണം ചെയ്യുന്ന പദ്ധതിയാണ് അക്ഷരോന്നതി പദ്ധതി.

ജെ.സി.ഐ. പ്രസിഡന്റ്‌റ് ഡോ. കെ.കെ. ഇര്‍ഷാദിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. നഫീസക്ക് ജെ.സി. ഐ. സെനറ്റര്‍ ജെ.ബി. ഗോകുല്‍ (സോണ്‍ ഡയറക്ടര്‍ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ്) പുസ്തകങ്ങള്‍ കൈമാറി.

ബാല കവി ബി. ആഷ്വിക് ദേവിനെ ഗ്രാമപഞ്ചായത്ത് വൈസ് പ്ര സിഡന്റ് ടി.കെ. മോഹന്‍ദാസ് മൊമെന്റോ നല്‍കി ആദരിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരാ പി.പി ചന്ദ്രന്‍, സബിന മോഹന്‍, ഗ്രാമപഞ്ചായത്ത് സെക്ര ട്ടറി ഒ. ബാബു, ജെ.സി.ഐ. സെക്രട്ടറി ജെ.സി. സുജിത്ത് എ.കെ, ജെ.സി. നാരായണന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/299840/literacy-project-jci-kuttiadi-hands-over-books)