---
title: "കടേക്കച്ചാലിൽ രണ്ട് കാറുകൾ കൂട്ടിയിടിച്ച് അപകടം; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്"
english_title: "Two cars collide Kadekkachal kuttiadi passengers escape"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/299977/two-cars-collide-kadekkachal-kuttiadi-passengers-escape"
published_at: "2025-07-02T10:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6864bf45e7fb7_accident.jpg"
keywords: []
---

# കടേക്കച്ചാലിൽ രണ്ട് കാറുകൾ കൂട്ടിയിടിച്ച് അപകടം; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

> **Lead Summary:** **കുറ്റ്യാടി:**കുറ്റ്യാടി കടേക്കച്ചാലിൽ രണ്ട് കാറുകൾ കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ 6.30 ഓടെ കടേക്കച്ചാൽ പെട്രോൾ പമ്പിനടുത്താണ് സംഭവം. അപകടത്തിൽ യാത്രക്കാർ പരിക്കേൽകാതെ രക്ഷപ്പെട്ടു.

## Article Content

**കുറ്റ്യാടി:**കുറ്റ്യാടി കടേക്കച്ചാലിൽ രണ്ട് കാറുകൾ കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ 6.30 ഓടെ കടേക്കച്ചാൽ പെട്രോൾ പമ്പിനടുത്താണ് സംഭവം. അപകടത്തിൽ യാത്രക്കാർ പരിക്കേൽകാതെ രക്ഷപ്പെട്ടു.

ഇരു കാറുകളുടേയും മുൻ ഭാഗം തകർന്നിട്ടുണ്ട്. അല്പ സമയം സംസ്ഥാനപാതയിൽ വാഹനഗതാഗതം തടസപ്പെട്ടു. പോലീസെത്തി അപകടത്തിൽപെട്ട കാറുകൾ നീക്കി ഗതാഗതം സാധാരണ നിലയിലാക്കി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/299977/two-cars-collide-kadekkachal-kuttiadi-passengers-escape)