---
title: "എംഎല്‍എ സമർപ്പിച്ചു; കുറ്റ്യാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്‌കില്‍ ഡെവലപ്‌മെന്റ് സെന്റര്‍  തുടങ്ങി "
english_title: " Skill Development Center started at Kuttiadi Govt Higher Secondary School"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/300853/skill-development-center-started-at-kuttiadi-govt-higher-secondary-school"
published_at: "2025-07-06T12:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686a188cade34_mla.jpg"
keywords: []
---

# എംഎല്‍എ സമർപ്പിച്ചു; കുറ്റ്യാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്‌കില്‍ ഡെവലപ്‌മെന്റ് സെന്റര്‍  തുടങ്ങി 

> **Lead Summary:** **കുറ്റ്യാടി : **കുറ്റ്യാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്‌കില്‍ ഡെവലപ്‌മെന്റ് സെന്റര്‍ കെ.പി കുഞ്ഞമ്മദ് കുട്ടി എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി നഫീസ അധ്യക്ഷയായി. ജില്ലയില്‍ 23 ഗവ. സ്‌കൂളുകളിലാണ് ഈ പദ്ധതി ആരംഭിക്കുന്നത്.

## Article Content

**കുറ്റ്യാടി : **കുറ്റ്യാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്‌കില്‍ ഡെവലപ്‌മെന്റ് സെന്റര്‍ കെ.പി കുഞ്ഞമ്മദ് കുട്ടി എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി നഫീസ അധ്യക്ഷയായി. ജില്ലയില്‍ 23 ഗവ. സ്‌കൂളുകളിലാണ് ഈ പദ്ധതി ആരംഭിക്കുന്നത്.

ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്‌നീഷ്യന്‍, റിപ്പയര്‍ ആന്‍ഡ് മെയിന്റനന്‍സ് ടെക്‌നീഷ്യന്‍ ഫാം മെഷിനറി എന്നീ കോഴ്‌സുകളാണ് കുറ്റ്യാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിച്ചത്. ജില്ല പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ ഡോ. എ.കെ അബ്ദുല്‍ ഹക്കീം പദ്ധതി വിശദീകരണം നടത്തി.

ബ്ലോക്ക് പഞ്ചായത്ത് അംഗം ലീബ സുനില്‍, ബ്ലോക്ക് പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ എം.ടി പവിത്രന്‍, പിടിഎ പ്രസിഡന്റ് വി.കെ റഫീഖ്, പ്രധാനാധ്യാപിക എന്‍ വന്ദന, സി.എന്‍ ബാലകൃഷ്ണന്‍, വി.പി മൊയ്ദു, എസ് എം സി ചെയര്‍മാന്‍ എന്‍.കെ ഫിര്‍ ദൗസ്, എ കെ ഷിംന, കെ.പി രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ ഡോ. ഇസഡ് എ അന്‍വര്‍ ഷമീം സ്വാഗതവും എസ്ഡിസി സ്‌കൂള്‍ കോ ഓര്‍ഡിനേറ്റര്‍ വി എം മഞ്ജിമ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/300853/skill-development-center-started-at-kuttiadi-govt-higher-secondary-school)