കുറ്റ്യാടി: (kuttiadi.truevisionnews.com) ഗവ. താലൂക്ക് ആശുപത്രിക്ക് നൻമ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ കൈത്താങ്ങ്. താലൂക്ക് ആശുപത്രിയിലേക്ക് ആവശ്യമായ വീൽ ചെയറുകൾ നൻമ കൈമാറി.താലൂക്ക് ആശുപത്രി കോമ്പൗണ്ടിൽ നടന്ന പരിപാടിയിൽ' കുറ്റ്യാടി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ എ.സി അബ്ദുൽ മജീദ് ഹാഷിം നമ്പാട്ടിൽ എന്നിവർ ചേർന്ന് വീൽ ചെയറുകൾ ആശുപത്രി സൂപ്രണ്ട് ഡോ. അനുരാധക്ക് കൈമാറി.
ട്രസ്റ്റ് ജനറൽ സിക്രട്ടറി ഉബൈദ് വാഴയിൽ സ്വാഗതം ആശംസിച്ച ചടങ്ങിൽചെയർമാൻ ജമാൽ കണ്ണോത്ത് അദ്ധ്യക്ഷത വഹിച്ചു. ഡോ.പി.കെ ഷാജഹാൻ, ഡോ.സന്ദീപ്, നഴ്സിംഗ് അസിസ്റ്റൻ്റ് ബിന്ദു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.


ട്രസ്റ്റ് വൈസ് ചെയർമാൻ കിണറ്റും കണ്ടി അമ്മദ് നന്ദി രേഖപ്പെടുത്തി. കെ.ബഷീർ കെ.കെ കുഞ്ഞമ്മദ്, ഷൈജിത്ത് ഇ.കെ, വി.വി ഫാരിസ്, വി.ജി ഗഫൂർ, ജമാൽ പോതുകുനി, നാസർ മുക്കിൽ, വി.അബ്ദുൽ കരിം, സി.കെ ഹമീദ്, എന്നിവർ നേതൃത്വം നൽകി
Wheelchair handed over helping hand to Kuttiadi Taluk Hospital