---
title: "ചൂരണിയിൽ കാട്ടാന ആക്രമണം; നാല് പേർക്ക് പരിക്ക്"
english_title: "Wild elephant attacks in Churani four injured"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/302067/wild-elephant-attacks-in-churani-four-injured"
published_at: "2025-07-12T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/687203203033b_elephant.jpg"
keywords: []
---

# ചൂരണിയിൽ കാട്ടാന ആക്രമണം; നാല് പേർക്ക് പരിക്ക്

> **Lead Summary:** **തൊട്ടിൽപ്പാലം : **കോഴിക്കോട് തൊട്ടിൽപ്പാലം ചൂരണിയിൽ കാട്ടാന ആക്രമണം. ആക്രമണത്തിൽ നാല് പേർക്ക് പരിക്ക്. രണ്ട് സ്ത്രീകൾക്കും രണ്ട് കുട്ടികൾക്കുമാണ് പരിക്കേറ്റത്.

## Article Content

**തൊട്ടിൽപ്പാലം : **കോഴിക്കോട് തൊട്ടിൽപ്പാലം ചൂരണിയിൽ കാട്ടാന ആക്രമണം. ആക്രമണത്തിൽ നാല് പേർക്ക് പരിക്ക്. രണ്ട് സ്ത്രീകൾക്കും രണ്ട് കുട്ടികൾക്കുമാണ് പരിക്കേറ്റത്.

ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. രാവിലെ പറമ്പിൽ പശുവിനെ കെട്ടാൻ പോയ ശാന്ത , സനിക എന്നിവർക്കും , ചൂരണി റോഡിലൂടെ ബൈക്കിൽ പോവുകയായിരുന്ന ഷീജ മകൻ എബിൻ എന്നിവർക്കുമാണ് പരിക്കേറ്റത്.

സ്കൂട്ടറിൽ ആന തട്ടിയെങ്കിലും രണ്ടുപേരും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. നിലവിൽ നാലുപേരുടെയും പരിക്ക് ഗുരുതരമല്ല. ഈ പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/302067/wild-elephant-attacks-in-churani-four-injured)