കക്കട്ടിൽ: (kuttiadi.truevisionnews.com)കോൺഗ്രസ് കുന്നുമ്മൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി ചരമദിനത്തിൽ സ്മൃതിയാത്ര സംഘടിപ്പിച്ചു.അമ്പലക്കുളങ്ങരയിൽ ബ്ലോക്ക് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. യാത്ര ലീഡർ എലിയാറ ആനന്ദന്റെ നേതൃത്വത്തിൽ നടന്ന യാത്രയിൽ
ബ്ലോക്ക്, മണ്ഡലം ഭാരവാഹികളായ വി.പി. മൂസ, വി.എം കുഞ്ഞികണ്ണൻ, പി.പി. അശോകൻ, ജമാൽ മൊകേരി, കെ.കെ.രാജൻ ഒ.വനജ, കെ.പി. ബാബു, വി.വി. വിനോദൻ, കെ.അനന്തൻ, ബീന കുളങ്ങരത്ത്. ടി.വി.രാഹുൽ ബീന എലിയാറ, സീബ ലാലു എന്നിവരുംമണ്ഡലം, വാർഡ്, നേതാക്കളും ഭാരവാഹികളും അണിനിരന്നു .മൊകേരി ടൗണിൽ യാത്ര സമാപിച്ചു.
A memorial service was organized in Kunnummal on the death anniversary of Oommen Chandy