കുറ്റ്യാടി:(kuttiadi.truevisionnews.com) പേരാമ്പ്രയിൽ സ്വകാര്യബസ് സ്കൂട്ടിയിലിടിച്ച് മൊയിലോത്തറ സ്വദേശി മരിച്ച സംഭവത്തിൽ പ്രതിഷേധത്തിനൊരുങ്ങി ഡി വൈ എഫ് ഐ. കുറ്റ്യാടി കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസ്സുകൾ നാളെ മുതൽ ഡി വൈ എഫ് ഐ തടയും. സ്വകാര്യബസുകളുടെ അമിത വേഗതയിൽ ഒരു ജീവൻ കൂടി നഷ്ടമയ സംഭവത്തിൽ പ്രതിഷേധിച്ചാണ് ഡി വൈ എഫ് ഐ ബസ്സുകൾ തടയുന്നത്.
മരുതോങ്കര മൊയിലോത്തറ താഴത്തെ വളപ്പിൽ അബ്ദുൽ ജലീലിന്റെ മകൻ അബ്ദുൽ ജവാദ് (19)ആണ് വാഹനാപകടത്തിൽ മരിച്ചത്. കക്കാട് പള്ളിക്ക് സമീപത്ത് ഇന്ന് വൈകീട്ട് 4-15 നോടെയായിരുന്നു അപകടം. കോഴിക്കോട് നിന്ന് കുറ്റ്യാടിയിലേക്ക് പോവുകയായിരുന്ന ഒമേഗ എന്ന സ്വകാര്യ ബസ്സാണ് അപകടമുണ്ടാക്കിയത്.


തെറ്റായ ദിശയിൽ അമിതവേഗതയിൽ വന്ന ബസ് ബൈക്ക് യാത്രികനെ ഇടിച്ച ശേഷം പിൻചക്രം തലയിലൂടെ കയറി ഇറങ്ങുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു.കാലിക്കറ്റ് യൂണിവേഴ്സിറ്റി ചാലിക്കര റീജിയണൽ സെന്ററിൽ പിജി വിദ്യാർഥിയാണ് മരിച്ച ജവാദ്. പേരാമ്പ്ര-കുറ്റ്യാടി റൂട്ടിൽ നിരന്തരം അപകട മേഖലയായിരിക്കുകയാണ്. കോഴിക്കോട് കുറ്റ്യാടി റൂട്ടിലെ സ്വകാര്യബസുകളുടെ അമിത വേഗത അപകടത്തിന് ഇടയാക്കാറുണ്ടെന്നാണ് ആരോപണം.
DYFI will block private buses plying on the Kuttiadi Kozhikode route from tomorrow