Jul 20, 2025 10:17 AM

കുറ്റ്യാടി : (kuttiadi.truevisionnews.com) അസമിലെ വംശവെറിക്കും ബുൾഡോസർ രാജിനുമെതിരെ ദേശവ്യാപകമായി എസ്.ഡി. പി. ഐ പ്രതിഷേധം.

പ്രതിഷേധത്തിൻ്റെ ഭാഗമായി അസമിലെ പാവപ്പെട്ടവരേയും ന്യൂനപക്ഷങ്ങളേയും കുടിയൊഴിപ്പിക്കുന്നത് തടയുക, ജീവിക്കാനുള്ള അവകാശവും സ്വാഭാവിക നീതിയും സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യമുയർത്തി എസ്.ഡി.പി.ഐ. കുറ്റ്യാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റ്യാടി ടൗണിൽ പ്രതിഷേധപ്രകടനം നടത്തി.

പ്രകടനത്തിന് മനാഫ് കുറ്റ്യാടി, സജീർ വടയം സൂപ്പി മാസ്റ്റർ, ഉമ്മർകുറ്റ്യാടി, ഹമീദ് എ.കെ. എന്നിവർ നേതൃത്വം നൽകി.


Assam eviction SDPI organizes protest in Kuttiadi

Next TV

Top Stories










News Roundup






//Truevisionall