മരുതോങ്കര: (kuttiadi.truevisionnews.com) ബസ്സുകളുടെ മത്സരയോട്ടത്തിൽ ജീവൻ പൊലിഞ്ഞ വിദ്യാർത്ഥിക്ക് ഇന്ന് നാട് വിട ചൊല്ലും.പേരാമ്പ്രയിൽ സ്വകാര്യബസ് സ്കൂട്ടിയിലിടിച്ച് മരിച്ച വിദ്യാർത്ഥിയുടെ മൃതദേഹം ഇന്ന് നാല് മണിക്ക് സംസ്കരിക്കും. മരുതോങ്കര മൊയിലോത്തറ താഴത്തെ വളപ്പിൽ അബ്ദുൽ ജലീലിന്റെ മകൻ അബ്ദുൽ ജവാദ് ആണ് ഇന്നലെയുണ്ടായ അപകടത്തിൽ മരിച്ചത്. കാലിക്കറ്റ് യൂണിവേഴ്സിറ്റി ചാലിക്കര റീജനൽ സെന്ററിലെ എം എസ് ഡബ്ള്യു വിദ്യാർത്ഥിയാണ് ജവാദ്.
കക്കാട് പള്ളിക്ക് സമീപത്ത് ഇന്ന് വൈകീട്ട് 4-15 നോടെയായിരുന്നു അപകടം. കോഴിക്കോട് നിന്ന് കുറ്റ്യാടിയിലേക്ക് പോവുകയായിരുന്ന ഒമേഗ എന്ന സ്വകാര്യ ബസ്സാണ് അപകടമുണ്ടാക്കിയത്.


തെറ്റായ ദിശയിൽ അമിതവേഗതയിൽ വന്ന ബസ് ബൈക്ക് യാത്രികനെ ഇടിച്ച ശേഷം പിൻചക്രം തലയിലൂടെ കയറി ഇറങ്ങുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു.കാലിക്കറ്റ് യൂണിവേഴ്സിറ്റി ചാലിക്കര റീജിയണൽ സെന്ററിൽ പിജി വിദ്യാർഥിയാണ് മരിച്ച ജവാദ്. പേരാമ്പ്ര-കുറ്റ്യാടി റൂട്ടിൽ നിരന്തരം അപകട മേഖലയായിരിക്കുകയാണ്. കോഴിക്കോട് കുറ്റ്യാടി റൂട്ടിലെ സ്വകാര്യബസുകളുടെ അമിത വേഗത അപകടത്തിന് ഇടയാക്കാറുണ്ടെന്നാണ് ആരോപണം.
അതേസമയം, സ്വകാര്യബസുകളുടെ മത്സരയോട്ടത്തിൽ ഒരു ജീവൻ കൂടി നഷ്ടമയ സംഭവത്തിൽ കുറ്റ്യാടി കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസ്സുകൾ ഡി വൈ എഫ് ഐ തടഞ്ഞ് പ്രതിഷേധിക്കുകയാണ്.
ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് തൊട്ടിൽപ്പാലം മുള്ളൻകുന്ന് റോഡിൽ നടുത്തോട് പാലത്തിനു സമീപമുള്ള വീട്ടിൽ പൊതു ദർശനത്തിന് ശേഷം വൈകുന്നേരം നാല് ണിക്ക് കുണ്ടുതോട് ഖബറസ്ഥാനിൽഅടക്കം ചെയ്യും.
പിതാവ്: അബ്ദുൾ ജലീൽ
(റെവന്യു റിക്കവറി ഓഫീസ് ക്ലർക്ക് വടകര)
മാതാവ്:മുനീറ
സഹോദരൻ: അബ്ദുൾ മനാഫ്(ഐ എച്ച് ആർ ഡി കല്ലാച്ചിയിലെ ബി സി എ വിദ്യാർത്ഥി )
funeral of the student who died after a private bus hit a scooty in perambra will be held in the evening