കക്കട്ടിൽ: (kuttiadi.truevisionnews.com)എണ്ണമറ്റ വികസന പ്രവർത്തനങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തിയ ഉമ്മൻ ചാണ്ടി ജനഹൃദയങ്ങൾ കീഴടക്കിയ നേതാവായിരുന്നുവെന്ന് കെപിസിസി സെക്രട്ടറി അഡ്വ.ഐ.മുസ.അമ്പലക്കുളങ്ങരയിൽ കെഎസ്എസ്സിഎയുടെ ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.അതിർവരമ്പുകളില്ലാതെ ആർക്കും എപ്പോഴും ബന്ധപ്പെടാനും ഇടപെടാനും കഴിയുന്ന ഉമ്മൻ ചാണ്ടിക്ക് പകരം ഉമ്മൻ ചാണ്ടി മാത്രമാണെന്ന് ഐ.മൂസ പറഞ്ഞു.
പ്രസിഡന്റ് വി.വി.വിനോദൻ അധ്യക്ഷത വഹിച്ചു. കെ.കെ.പ്രദ്യുമ്നൻ, കെ.പി.മോഹൻദാസ്, കെ.സി.ബാബു, എലിയാറ ആനന്ദൻ, പി.പി.അശോകൻ, കെ.നാണു. പി.കെ.കണാരൻ, പി.വാസുദേവൻ, എം.സി.സതീഷ് കുമാർ, എം.സതീഷ്, കെ.പി.ശ്രീധരൻ, സന്തോഷ് കച്ചേരി എന്നിവർ പ്രസംഗിച്ചു.
Oommen Chandy is a leader who won the hearts of the people Adv. I. Moosa