Jul 20, 2025 07:15 PM

കൈവേലി:(kuttiadi.truevisionnews.com)   കൈവേലി തോട്ടിൽ ആശുപത്രി മാലിന്യം വലിച്ചെറിഞ്ഞതായി പരാതി. കൈവേലിയിലെ സ്വകാര്യ ആശുപത്രിയിലെ മാലിന്യമാണ് തോട്ടിൽ അടിഞ്ഞു കൂടിയത്. പറിച്ച പല്ല്, തെർമോക്കോൾ, എൻ എസ്, മെഡിസിൻ, കൊറോണ കിറ്റ്, ഗ്ലൗസ് തുടങ്ങിയ ആശുപത്രി മാലിന്യങ്ങൾ കരയിലേക്ക് അടിഞ്ഞതോടെ പ്രദേശവാസികൾ ബുദ്ധിമുട്ടിലായി.

നിരവധി ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന തോട്ടിലെ വെള്ളം ഇപ്പോൾ ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലാണെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ വ്യാഴാഴ്ച പെയ്ത കനത്ത മഴയെ തുടർന്ന് ഒഴുകി വന്ന മാലിന്യങ്ങൾ പിറ്റേ ദിവസം കരയ്ക്കടിയുകയായിരുന്നെന്ന് പ്രദേശ വാസികൾ പറഞ്ഞു. നാട്ടുകാരുടെ പരാതിയിൽ പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പും സ്ഥലത്ത് പരിശോധന നടത്തി.


Complaint alleging hospital waste dumped in Kaiveli creek

Next TV

Top Stories










News Roundup






//Truevisionall