നരിപ്പറ്റ: (kuttiadi.truevisionnews.com)നരിപ്പറ്റയിൽ പെൻഷൻ പരിഷ്‌കരണ നടപടികൾ സത്വരമായി നടപ്പിലാക്കണമെന്ന് കേരള സർവ്വീസ് പെൻഷ ലീഗ് നരിപ്പറ്റ പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു . കൂടാതെ മെഡിസെപ് ആനുകൂല്യങ്ങൾ കൂടുതൽ ആശുപത്രികളിൽ ലഭ്യമാക്കാൻ നടപടി വേണമെന്നും കമ്മിറ്റി പറഞ്ഞു.
നാദാപുരം നിയോജക മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി എം.പി. ജാഫർ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. ടി.പി.എം തങ്ങൾ അധ്യക്ഷനായി. തയ്യിൽ ഹമീദ് മാസ്റ്റർ, കല്ലുമ്മൽ ആമദ് മാസ്റ്റർ, പി പി ബാബു മാസ്റ്റർ, ടി ബഷീർ മാസ്റ്റർ, എം.കെ. കുഞ്ഞബ്‌ദുല്ല മാസ്റ്റർ, കെ.വി. മഹമൂദ് എന്നിവർ പ്രസംഗിച്ചു.
KSPL demands urgent implementation of reform measures in Naripatta