---
title: "ഇശൽ സ്പർശം; മാപ്പിള കലാ അക്കാദമി അംഗത്വ പ്രചാരണത്തിന് കുറ്റ്യാടിയിൽ തുടക്കം"
english_title: "Mappila Kala Akademi membership campaign begins in Kuttiyadi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/306383/mappila-kala-akademi-membership-campaign-begins-in-kuttiyadi"
published_at: "2025-08-04T12:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6890568dc6811_mappila_kala.jpg"
keywords: []
---

# ഇശൽ സ്പർശം; മാപ്പിള കലാ അക്കാദമി അംഗത്വ പ്രചാരണത്തിന് കുറ്റ്യാടിയിൽ തുടക്കം

> **Lead Summary:** **കുറ്റ്യാടി: **കുറ്റ്യാടിയിൽ കേരള മാപ്പിളകലാ അക്കാദമി അംഗത്വ പ്രചാരണത്തിന് തുടക്കമായി. 'മാനവികതയ്ക്ക് ഒരു ഇശൽ സ്പർശം' എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയുടെ ചാപ്റ്റർ തല ഉദ്ഘാടനം പഴയകാല ഗായകൻ മൊയ്തു മാസ്റ്റർക്ക് അംഗത്വ രശീതി കൈമാറി ജില്ലാ പ്രസിഡണ്ട് എം കെ അഷ്റഫ് നിർവഹിച്ചു.

## Article Content

**കുറ്റ്യാടി: **കുറ്റ്യാടിയിൽ കേരള മാപ്പിളകലാ അക്കാദമി അംഗത്വ പ്രചാരണത്തിന് തുടക്കമായി. 'മാനവികതയ്ക്ക് ഒരു ഇശൽ സ്പർശം' എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയുടെ ചാപ്റ്റർ തല ഉദ്ഘാടനം പഴയകാല ഗായകൻ മൊയ്തു മാസ്റ്റർക്ക് അംഗത്വ രശീതി കൈമാറി ജില്ലാ പ്രസിഡണ്ട് എം കെ അഷ്റഫ് നിർവഹിച്ചു.

ചാപ്റ്റർ ട്രഷറർ അഷ്റഫ് ഓണിയിൽ അധ്യക്ഷനായി. സെക്രട്ടറി യു കെ അബ്‌ദുൽ അസീസ് മാസ്റ്റർ സ്വാഗതം പറഞ്ഞു. നാദാപുരം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം സി സുബൈർ, കുറ്റ്യാടി മണ്ഡലം ലീഗ് സെക്രട്ടറി പി പി റഷിദ്, മേനിക്കണ്ടി കുഞ്ഞബ്‌ദുല്ല മാസ്റ്റർ എന്നിവർ സംസാരിച്ചു.

വനിതാ വിംഗ് ജില്ലാ കൺവീനർ എ പി കെ ഷമീന, മുഷ്‌താഖ് തീക്കുനി, ലത്തീഫ് കാക്കുനി, സൈനബ ടീച്ചർ കുമ്പളം, അരിയാക്കി റഷിദ്, സാജിത കുറ്റ്യാടി, ഫൈസൽ വേളം എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/306383/mappila-kala-akademi-membership-campaign-begins-in-kuttiyadi)