---
title: " 'റുത്ത് യത്തുൽ മീം'; കുറ്റ്യാടിയിൽ യത്തീംഖാന റബീഅ് ക്യാമ്പയിനിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു"
english_title: "Poster of Yatimkhana Rabi campaign released in Kuttiadi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/306453/poster-of-yatimkhana-rabi-campaign-released-in-kuttiadi"
published_at: "2025-08-04T16:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68908feadaff7_cmapaign.jpg"
keywords: []
---

#  'റുത്ത് യത്തുൽ മീം'; കുറ്റ്യാടിയിൽ യത്തീംഖാന റബീഅ് ക്യാമ്പയിനിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു

> **Lead Summary:** **കുറ്റ്യാടി: ** കുറ്റ്യാടിയിൽ യത്തീംഖാന റബീഅ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. 'റുത്ത് യത്തുൽ മീം' എന്ന പേരിൽ സംഘടിപ്പിക്കുന്ന റബീഅ് ക്യാമ്പയിൻ്റെ പോസ്റ്റർ പ്രകാശനം ചെയ്തു. സെപ്റ്റംബർ 13 മുതൽ കുറ്റ്യാടി മുസ്ലിം യതീംഖാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.

## Article Content

**കുറ്റ്യാടി: ** കുറ്റ്യാടിയിൽ യത്തീംഖാന റബീഅ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. 'റുത്ത് യത്തുൽ മീം' എന്ന പേരിൽ സംഘടിപ്പിക്കുന്ന റബീഅ് ക്യാമ്പയിൻ്റെ പോസ്റ്റർ പ്രകാശനം ചെയ്തു. സെപ്റ്റംബർ 13 മുതൽ കുറ്റ്യാടി മുസ്ലിം യതീംഖാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.

തീംഖാന കമ്മിറ്റി പ്രവർത്തക സമിതി അംഗങ്ങൾ ചേർന്ന് പ്രകാശന കർമ്മം നിർവഹിച്ചു. ചടങ്ങിൽ എം കുഞ്ഞബ്ദുല്ല മുൻഷി അധ്യക്ഷത വഹിച്ചു. ഇ അബ്‌ദുൽ അസീസ് മാസ്റ്റർ, ടി പി ആലി, യു കെ അബ്ദുൽ ഹമീദ് ഹാജി, ജമാൽ മൊകേരി, കെ പി അബ്‌ദുൽ ലത്തീഫ്, നിസാർ ഫൈസി അറക്കൽ, നൗഫൽ ഹുദവി,അബ്‌ദുൽ ഹഖ് ഹുദവി, ഷൈജൽ അഹമ്മദ് പ്രസംഗിച്ചു.

യതീംഖാന മാനേജർ സയ്യിദ് ശറഫുദ്ദീൻ ജിഫ്‌രി സ്വാഗതവും ട്രഷറർ സുപ്പി ഹാജി മർവ നന്ദിയും പറഞ്ഞു.കാമ്പയിന്റെ ഭാഗമായി മദ്ഹുറസൂൽ പ്രഭാഷണം, മീലാദ് കോൺഫ്രൻസ്, ഗ്രാൻ്റ് മൗലിദ്, അന്നദാനം, സമാപന ദുആ മജ്ലിസ് എന്നിവ നടക്കും.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/306453/poster-of-yatimkhana-rabi-campaign-released-in-kuttiadi)