---
title: "യാത്രക്കാർ ദുരിതത്തിൽ; പൊട്ടിപ്പൊളിഞ്ഞ് തൊട്ടില്‍പ്പാലം -കുണ്ടുതോട് റോഡ്"
english_title: "Thottilpalam Kundathode road collapses"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/307713/thottilpalam-kundathode-road-collapses"
published_at: "2025-08-10T21:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6898c87d9c65c_ROADDDD.jpg"
keywords: []
---

# യാത്രക്കാർ ദുരിതത്തിൽ; പൊട്ടിപ്പൊളിഞ്ഞ് തൊട്ടില്‍പ്പാലം -കുണ്ടുതോട് റോഡ്

> **Lead Summary:** **തൊട്ടില്‍പ്പാലം: **കാവിലുംപാറ പഞ്ചായത്തിലെ തൊട്ടില്‍പ്പാലം-കുണ്ടതോട് റോഡ് പൊട്ടിപ്പൊളിഞ്ഞ് യാത്രക്കാർക്ക് സഞ്ചറിക്കാൻ പറ്റാത്ത സ്ഥിതിയിൽ. തൊട്ടില്‍പ്പാലത്തുനിന്ന് കുണ്ടുതോട്, പശുക്കടവ് തുടങ്ങിയ സ്ഥലങ്ങളിലേക്കു പോകുന്നവര്‍ ആശ്രയിക്കുന്ന പ്രധാന റോഡാണിത്.

## Article Content

**തൊട്ടില്‍പ്പാലം: **കാവിലുംപാറ പഞ്ചായത്തിലെ തൊട്ടില്‍പ്പാലം-കുണ്ടതോട് റോഡ് പൊട്ടിപ്പൊളിഞ്ഞ് യാത്രക്കാർക്ക് സഞ്ചറിക്കാൻ പറ്റാത്ത സ്ഥിതിയിൽ. തൊട്ടില്‍പ്പാലത്തുനിന്ന് കുണ്ടുതോട്, പശുക്കടവ് തുടങ്ങിയ സ്ഥലങ്ങളിലേക്കു പോകുന്നവര്‍ ആശ്രയിക്കുന്ന പ്രധാന റോഡാണിത്.

തൊട്ടില്‍പ്പാലം കെഎസ്ആര്‍ടിസി ഡിപ്പോയില്‍നിന്ന് തൃശ്ശൂരിലേക്കും കോഴിക്കോട്ടേക്കും ബസ് പോകുന്ന റൂട്ടിലാണ് ഈ ദുരവസ്ഥ. കുണ്ടുതോട് നിവാസികളുടെ പൊതുയാത്രാ മാര്‍ഗമായ ജീപ്പ് ടാക്‌സിയും ഓട്ടോയും റോഡിന്റെ ശോച്യാവസ്ഥകാരണം ഓടാന്‍ മടിക്കുകയാണ്.

വിദ്യാർത്ഥികൾ ഉൾപ്പടെ ജോലിക്കു പോകുന്നവരും മറ്റുള്ളവരും ദിവസേന അത്ര ചെയ്യുന്ന റോടിലാണ് ഈ ദുരവസ്ഥ. ബെല്‍മൗണ്ട് കഴിഞ്ഞാല്‍ റോഡ് ആധുനികരീതിയില്‍ ടാറിങ് ചെയ്തിട്ടുണ്ട്. ബാക്കിഭാഗത്തെ പരിഷ്‌കരണപ്രവൃത്തികള്‍ക്ക് തുക അനുവദിച്ചിട്ടുണ്ട്. പൊട്ടിപ്പൊളിഞ്ഞ റോഡ് എത്രയുംപെട്ടെന്ന് ക്വാറിവേസ്റ്റിട്ടെങ്കിലും ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/307713/thottilpalam-kundathode-road-collapses)