---
title: "പാണക്കാട് കുടുംബത്തിന്റെ മാതൃക ജനങ്ങൾ ഏറ്റെടുക്കണം - വി അബ്ദുൾ ജലീൽ"
english_title: "People should take the example of Panakkad family - V Abdul Jalil"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/30929/people-should-take-the-example-of-panakkad-family-v-abdul-jalil"
published_at: "2022-03-10T19:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6229fe721bd30_msf.jpg"
keywords: []
---

# പാണക്കാട് കുടുംബത്തിന്റെ മാതൃക ജനങ്ങൾ ഏറ്റെടുക്കണം - വി അബ്ദുൾ ജലീൽ

> **Lead Summary:** **കുറ്റ്യാടി : **പാണക്കാട് കുടുംബത്തിന്റെ മാതൃക ജനങ്ങൾ ഏറ്റെടുക്കണമെന്ന് കോഴിക്കോട് ജില്ല യൂത്ത്ലീഗ് സെക്രട്ടറി വി അബ്ദുൾ ജലീൽ.

## Article Content

**കുറ്റ്യാടി : **പാണക്കാട് കുടുംബത്തിന്റെ മാതൃക ജനങ്ങൾ ഏറ്റെടുക്കണമെന്ന് കോഴിക്കോട് ജില്ല യൂത്ത്ലീഗ് സെക്രട്ടറി വി അബ്ദുൾ ജലീൽ.

എം എസ് എഫ് എം എച് കോളേജ് യൂണിറ്റ് സംഘടിപ്പിച്ച അനുസ്മരണ സംഗമം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഷംസീർ ഹുദവി പ്രാർത്ഥനക്ക്‌ നേതൃത്വം നൽകി.

മിസ്ബാഹുൽ ഹുദാ കോളേജ് അഡ്മിനിസ്ട്രേറ്റർ സുഹാജ് , കോളേജ് അധ്യാപകൻ അഫ്നാസ് എന്നിവർ ആശംസ അർപ്പിച്ചു. യൂണിറ്റ് പ്രസിഡന്റ് മുഹ്‌സിൻ മണക്കര അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഫാസിൽ കായക്കൊടി സ്വാഗതവും ,റമീസ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/30929/people-should-take-the-example-of-panakkad-family-v-abdul-jalil)