---
title: "ആശങ്കയകറ്റും; കുറ്റ്യാടി ബൈപ്പാസ് കല്ലിടല്‍ 16ന് പുനരാരംഭിക്കും "
english_title: "Kuttiyadi bypass paving will resume on the 16th"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/30990/kuttiyadi-bypass-paving-will-resume-on-the-16th"
published_at: "2022-03-11T07:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622ab13a8eb5f_kty.jpg"
keywords: []
---

# ആശങ്കയകറ്റും; കുറ്റ്യാടി ബൈപ്പാസ് കല്ലിടല്‍ 16ന് പുനരാരംഭിക്കും 

> **Lead Summary:** **കുറ്റ്യാടി:** ഗതാഗതക്കുരുക്ക് മൂലം വീര്‍പ്പുമുട്ടുന്ന കുറ്റ്യാടിക്ക് ഏറെ ആശ്വാസകരമാവുന്ന കുറ്റ്യാടി ബൈപ്പാസ് പ്രവൃത്തിയുടെ കല്ലിടല്‍ ഈമാസം 16 ന് പുനരാരംഭിക്കും. പ്രവൃത്തി പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് എംഎല്‍എ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്ററുടെ നേതൃത്വത്തില്‍ പ്രദേശവാസികളുടെയും ജനപ്രതിനിധികളുടെയും യോഗം ചേര്‍ന്നു.

## Article Content

**കുറ്റ്യാടി:** ഗതാഗതക്കുരുക്ക് മൂലം വീര്‍പ്പുമുട്ടുന്ന കുറ്റ്യാടിക്ക് ഏറെ ആശ്വാസകരമാവുന്ന കുറ്റ്യാടി ബൈപ്പാസ് പ്രവൃത്തിയുടെ കല്ലിടല്‍ ഈമാസം 16 ന് പുനരാരംഭിക്കും. പ്രവൃത്തി പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് എംഎല്‍എ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്ററുടെ നേതൃത്വത്തില്‍ പ്രദേശവാസികളുടെയും ജനപ്രതിനിധികളുടെയും യോഗം ചേര്‍ന്നു.

ബൈപ്പാസിന്റെ പ്രവൃത്തി എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ ഏല്ലാവരും സഹകരിക്കണമെന്ന് എംഎല്‍എ യോഗത്തില്‍ ആവശ്യപ്പെട്ടു. പ്രവൃത്തിയുടെ അലൈന്‍മെന്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ യോഗത്തില്‍ വിശദീകരിച്ചു.

ഭൂമിയേറ്റെടുക്കല്‍ നടപടിയുടെ പരിധിയില്‍ വരുന്നവര്‍ അവരുടെ ആശങ്കകളും യോഗത്തില്‍ അറിയിച്ചു. കുറ്റ്യാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ മോഹന്‍ദാസ്, പഞ്ചായത്ത് മെമ്പര്‍ ഹാഷിം, ആര്‍ബിഡിസികെ എഞ്ചിനീയര്‍ അതുല്‍ ഉണ്ണി, ആര്‍ബിഡിസികെ ഡെപ്യൂട്ടി തഹസില്‍ദാര്‍ മധു, ലാന്‍ഡ് അക്വിസിഷന്‍ തഹസില്‍ദാര്‍ ശ്രീ മുരളി, എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/30990/kuttiyadi-bypass-paving-will-resume-on-the-16th)