---
title: "കുറ്റ്യാടിയിൽ നിയന്ത്രണം വിട്ട കാര്‍ കട വരാന്തയിലേക്ക് പാഞ്ഞുകയറി അപകടം; രണ്ടു പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം"
english_title: "Car loses control in Kuttiadi, crashes into shop verandah, causing accident"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/310536/car-loses-control-in-kuttiadi-crashes-into-shop-verandah-causing-accident"
published_at: "2025-08-24T06:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68aa6121a3e0e_kuttiady.jpg"
keywords: []
---

# കുറ്റ്യാടിയിൽ നിയന്ത്രണം വിട്ട കാര്‍ കട വരാന്തയിലേക്ക് പാഞ്ഞുകയറി അപകടം; രണ്ടു പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

> **Lead Summary:** കുറ്റ്യാടി : കുറ്റ്യാടിയിൽ നിയന്ത്രണം വിട്ട കാര്‍ കടയുടെ വരാന്തയിലേക്ക് പാഞ്ഞുകയറി അപകടം. അപകടത്തിൽ കാര്‍ ഇടിച്ച് രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഇന്നലെ രാത്രി 11 മണിയോടെ കുറ്റ്യാടി- മരുതോങ്കര റോഡില്‍ വെച്ചാണ് അപകടമുണ്ടായത്. കുറ്റ്യാടി ടൗണിൽ മരുതോങ്കര റോഡിലെ പാലത്തിന് സമീപത്തുവെച്ച് നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ കഫെയുടെ വരാന്തയിലേക്കാണ് പാഞ്ഞുകയറിയത്. റോഡരികിൽ നിർത്തിയിട്ട രണ്ടു ബൈക്കുകളിലും കാർ ഇടിച്ചു. റോഡരികിലുണ്ടായിരുന്നവര്‍ക്കാണ് പരിക്കേറ്റത്. കാറിൽ ഉണ്ടായിരുന്നവർ പൊലീസ് സ്റ്റേഷനിൽ ഹാജരായി.

## Article Content

കുറ്റ്യാടി : കുറ്റ്യാടിയിൽ നിയന്ത്രണം വിട്ട കാര്‍ കടയുടെ വരാന്തയിലേക്ക് പാഞ്ഞുകയറി അപകടം. അപകടത്തിൽ കാര്‍ ഇടിച്ച് രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഇന്നലെ രാത്രി 11 മണിയോടെ കുറ്റ്യാടി- മരുതോങ്കര റോഡില്‍ വെച്ചാണ് അപകടമുണ്ടായത്. കുറ്റ്യാടി ടൗണിൽ മരുതോങ്കര റോഡിലെ പാലത്തിന് സമീപത്തുവെച്ച് നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ കഫെയുടെ വരാന്തയിലേക്കാണ് പാഞ്ഞുകയറിയത്. റോഡരികിൽ നിർത്തിയിട്ട രണ്ടു ബൈക്കുകളിലും കാർ ഇടിച്ചു. റോഡരികിലുണ്ടായിരുന്നവര്‍ക്കാണ് പരിക്കേറ്റത്. കാറിൽ ഉണ്ടായിരുന്നവർ പൊലീസ് സ്റ്റേഷനിൽ ഹാജരായി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/310536/car-loses-control-in-kuttiadi-crashes-into-shop-verandah-causing-accident)