---
title: "യാത്രക്കാർക്ക്  ആശ്വാസം; പൂതംപാറ-ചൂരണി-പക്രന്തളം റോഡിന് 7 കോടി രൂപയുടെ ഭരണാനുമതി"
english_title: "Relief for commuters; Administrative approval of Rs. 7 crore for Poothampara - Churani - Pakranthalam road"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/312168/relief-for-commuters-administrative-approval-of-rs-7-crore-for-poothampara-churani-pakranthalam-road-new"
published_at: "2025-08-31T12:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b3ee515d410_gjhgj.jpg"
keywords: []
---

# യാത്രക്കാർക്ക്  ആശ്വാസം; പൂതംപാറ-ചൂരണി-പക്രന്തളം റോഡിന് 7 കോടി രൂപയുടെ ഭരണാനുമതി

> **Lead Summary:** **തൊട്ടിൽപ്പാലം:[ **കോഴിക്കോട് - വയനാട് യാത്രക്കാർക്ക് ഏറെ ആശ്വാസമായി, പൂതംപാറ - ചൂരണി - പക്രന്തളം റോഡിന് 7 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഇ കെ വിജയൻ എംഎൽഎ അറിയിച്ചു . ചുരം പൂർണമായും ഒഴിവാക്കിക്കൊണ്ടുള്ള ഈ ബൈപാസ് റോഡ് നിർമ്മിക്കാനുള്ള തീരുമാനം ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ സഹായിക്കും.

## Article Content

**തൊട്ടിൽപ്പാലം:[ **കോഴിക്കോട് - വയനാട് യാത്രക്കാർക്ക് ഏറെ ആശ്വാസമായി, പൂതംപാറ - ചൂരണി - പക്രന്തളം റോഡിന് 7 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഇ കെ വിജയൻ എംഎൽഎ അറിയിച്ചു . ചുരം പൂർണമായും ഒഴിവാക്കിക്കൊണ്ടുള്ള ഈ ബൈപാസ് റോഡ് നിർമ്മിക്കാനുള്ള തീരുമാനം ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ സഹായിക്കും.

നിലവിലുള്ള റോഡ് വീതി കൂട്ടി ആധുനികവൽക്കരിക്കാനാണ് പദ്ധതി. ചുരത്തിലെ പതിവ് ഗതാഗത തടസ്സങ്ങൾ കാരണം ഏറെക്കാലമായി ജനങ്ങൾ ഉന്നയിച്ച ആവശ്യമാണിത്. ടെൻഡർ നടപടികൾ പൂർത്തിയാക്കി ഉടൻ തന്നെ പ്രവൃത്തി ആരംഭിക്കുമെന്ന് ഇ കെ വിജയൻ എംഎൽഎ അറിയിച്ചു.

കൂടാതെ, മലയോര ഹൈവേയുടെ ഭാഗമായ ചുങ്കക്കുറ്റി - പൂതംപാറ റീച്ചിന്റെ നിർമ്മാണ ചുമതല ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ഏറ്റെടുത്തതായും എംഎൽഎ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/312168/relief-for-commuters-administrative-approval-of-rs-7-crore-for-poothampara-churani-pakranthalam-road-new)