---
title: "ആരോഗ്യ സുരക്ഷയ്ക്ക്; വടയം എൽ പി സ്‌കൂളിൽ മെഗാ മെഡിക്കൽ ക്യാമ്പ് നാളെ "
english_title: "Mega medical camp tomorrow at Vadayam LP School"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/312599/mega-medical-camp-tomorrow-at-vadayam-lp-school"
published_at: "2025-09-02T21:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b71771c1650_medical_camp.jpg"
keywords: []
---

# ആരോഗ്യ സുരക്ഷയ്ക്ക്; വടയം എൽ പി സ്‌കൂളിൽ മെഗാ മെഡിക്കൽ ക്യാമ്പ് നാളെ 

> **Lead Summary:** **കുറ്റ്യാടി: **കുറ്റ്യാടി പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മറ്റി കെ എം സി ടി മെഡിക്കൽ കോളേജ്, അറ്റെറ ലബോറട്ടറി ഫാർമസി കുറ്റ്യാടി എന്നിവരുടെ സഹകരണത്തോടെ നാളെ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. നാളെ രാവിലെ പത്ത് മണിക്ക് വടയം എൽ പി സ്‌കൂളിലാണ് ക്യാമ്പ്.

## Article Content

**കുറ്റ്യാടി: **കുറ്റ്യാടി പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മറ്റി കെ എം സി ടി മെഡിക്കൽ കോളേജ്, അറ്റെറ ലബോറട്ടറി ഫാർമസി കുറ്റ്യാടി എന്നിവരുടെ സഹകരണത്തോടെ നാളെ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. നാളെ രാവിലെ പത്ത് മണിക്ക് വടയം എൽ പി സ്‌കൂളിലാണ് ക്യാമ്പ്.

കെ എം സി ടി മെഡിക്കൽ കോളേജിലെ ജനറൽ സർജറി, ജനറൽ മെസിസിൻ, ശ്വാസകോശ വിഭാഗം, ഇ എൻ ടി, നേത്ര രോഗ വിഭാഗം, ഗൈനക്കോളജി, ചർമ്മ രോഗം തുടങ്ങി പ്രധാനപ്പെട്ട എല്ലാ വിഭാഗങ്ങളിലെയും ഡോക്റ്റർമാർ സൗജന്യമായി പരിശോധന നടത്തും. കുറ്റ്യാടി ഗവർമെന്റ് ആശുപത്രിക്ക് മുൻവശമുള്ള അറ്റെറ ലബോറട്ടറി ഫാർമസി വിലക്കുറവിൽ മരുന്നുകളും ലാബ് ടെസ്റ്റുകളും ലഭ്യമാക്കും.

കുറ്റ്യാടി മുൻ എം എൽ എ പാറക്കൽ അബ്ദുല്ല ക്യാമ്പ് ഉദ്‌ഘാടനം ചെയ്യും.പൊതുജനങ്ങൾക്ക് വലിയ രൂപത്തിൽ പ്രയോചനപ്പെടുന്ന ഈ ക്യാമ്പിനോട് മുഴുവൻ സുമനസ്സുകളും സഹകരിക്കണമെന്ന് മുസ്‌ലിം ലീഗ് കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ് വി പി മൊയ്തു,ജനറൽ സെക്രട്ടറി കെ കെ മനാഫ് എന്നിവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/312599/mega-medical-camp-tomorrow-at-vadayam-lp-school)