---
title: "ടി ദേവരാജൻ അനുസ്മരണം; ചാത്തൻകോട്ട് നടയിൽ പ്രകടനവും അനുസ്മരണ പൊതുയോഗവും സംഘടിപ്പിച്ചു"
english_title: "T Devarajan memorial public meeting and demonstration organized at Chathankotnada"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/312761/t-devarajan-memorial-public-meeting-and-demonstration-organized-at-chathankotnada"
published_at: "2025-09-03T17:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b8289b4904b_commommeration.jpg"
keywords: []
---

# ടി ദേവരാജൻ അനുസ്മരണം; ചാത്തൻകോട്ട് നടയിൽ പ്രകടനവും അനുസ്മരണ പൊതുയോഗവും സംഘടിപ്പിച്ചു

> **Lead Summary:** **കാവിലുംപാറ: **കാവിലുംപാറയിലും പരിസര പ്രദേശങ്ങളിലും കമ്യൂണിസ്റ്റ് പാർട്ടിയും കർഷകസംഘവും വളർത്തിയെടുത്തതിൽ നേതൃപരമായ പങ്കുവഹിച്ച ടി ദേവരാജൻ്റെ 15-ാം ചരമ വാർഷികം ആചരിച്ചു. ചരമ വാർഷിക ദിനാചരണത്തിന്റെ ഭാഗമായി ചാത്തൻകോട്ട് നടയിൽ പ്രകടനവും അനുസ്മരണ പൊതുയോഗവും സംഘടിപ്പിച്ചു.

## Article Content

**കാവിലുംപാറ: **കാവിലുംപാറയിലും പരിസര പ്രദേശങ്ങളിലും കമ്യൂണിസ്റ്റ് പാർട്ടിയും കർഷകസംഘവും വളർത്തിയെടുത്തതിൽ നേതൃപരമായ പങ്കുവഹിച്ച ടി ദേവരാജൻ്റെ 15-ാം ചരമ വാർഷികം ആചരിച്ചു. ചരമ വാർഷിക ദിനാചരണത്തിന്റെ ഭാഗമായി ചാത്തൻകോട്ട് നടയിൽ പ്രകടനവും അനുസ്മരണ പൊതുയോഗവും സംഘടിപ്പിച്ചു.

പ്രകടനത്തിന് ശേഷം നടന്ന പൊതുയോഗം സി പിഐ എം ജില്ലാ കമ്മിറ്റി അംഗം എ എം റഷീദ് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി എ ആർ വി ജയൻ അധ്യക്ഷനായി. കാവിലുംപാറ പഞ്ചായത്ത് പ്രസിഡന്റ് പി ജി ജോർജ്, പി സുരേന്ദ്രൻ, പി കെ രാജീവൻ, ജസ്മോൻ ജോസ ഫ്, പി പി ചന്ദ്രൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/312761/t-devarajan-memorial-public-meeting-and-demonstration-organized-at-chathankotnada)