---
title: "മാറ്റത്തിനൊരുങ്ങി; കേരള ബാങ്ക് കുറ്റ്യാടിയിൽ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു"
english_title: "Ready for change; Kerala Bank inaugurates new branch in Kuttiyadi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/315096/ready-for-change-kerala-bank-inaugurates-new-branch-in-kuttiyadi"
published_at: "2025-09-16T11:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c8feba9f1b2_gfhgfhjg.jpg"
keywords: []
---

# മാറ്റത്തിനൊരുങ്ങി; കേരള ബാങ്ക് കുറ്റ്യാടിയിൽ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു

> **Lead Summary:** **കുറ്റ്യാടി: [**[ ]കേരള ബാങ്കിൻ്റെ കുറ്റ്യാടി ശാഖ വയനാട് റോഡിലെ ഫോക്കസ് ബിൽഡിങ്ങിൽ പ്രവർത്തനം ആരംഭിച്ചു. കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ പുതിയ ശാഖയുടെ ഉദ്ഘാടനം നിർവഹിച്ചു.

## Article Content

**കുറ്റ്യാടി: [**[ ]കേരള ബാങ്കിൻ്റെ കുറ്റ്യാടി ശാഖ വയനാട് റോഡിലെ ഫോക്കസ് ബിൽഡിങ്ങിൽ പ്രവർത്തനം ആരംഭിച്ചു. കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ പുതിയ ശാഖയുടെ ഉദ്ഘാടനം നിർവഹിച്ചു.

ഡയറക്ടർ ഇ രമേശ് ബാബു അധ്യക്ഷനായി. റീജനൽ മാനേജർ എം പി ഷിബു വിവിധ സഹകരണസംഘം പ്രസിഡ ന്റുമാരായ പി സി രവീന്ദ്രൻ, കെ കെ പാർത്ഥൻ, മുകുന്ദൻ മരുതോങ്കര എന്നിവർ സം സാരിച്ചു. പേരാമ്പ്ര ഏരിയാ മാനേജർ എൻ എ ദീപേഷ് സ്വാഗതവും ശാഖ മാനേജർ എൻ കെ രാജേന്ദ്രൻ നന്ദിയും പറഞ്ഞു.

ചടങ്ങിൽ മുതിർന്ന ഇടപാടുകാരായ ഡോ. വിജയരാഘവൻ, നാണു, വിശ്വനാഥൻ നായർ എന്നിവരെയും ശാഖ നവീകരണവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച കൺസൾട്ടന്റ്റ് ഗ്രീൻ സ്റ്റുഡിയോ, ക്രീയേറ്റീവ് എൻ്റർപ്രൈസസ് എന്നീ സ്ഥാപനങ്ങളെയും ആദരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/315096/ready-for-change-kerala-bank-inaugurates-new-branch-in-kuttiyadi)