---
title: "മാതൃകയായി പ്രവാസി; കായക്കൊടിയിൽ കുട്ടികൾക്കായി കളിസ്ഥലം ഒരുക്കി നൽകി ഖത്തറിലെ വ്യവസായി അജ്നാസ്"
english_title: "Qatari businessman Ajnas provides playground for children in Kayakodi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/316027/qatari-businessman-ajnas-provides-playground-for-children-in-kayakodi"
published_at: "2025-09-20T17:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ce9d9e381c8_kayakkodi.jpg"
keywords: []
---

# മാതൃകയായി പ്രവാസി; കായക്കൊടിയിൽ കുട്ടികൾക്കായി കളിസ്ഥലം ഒരുക്കി നൽകി ഖത്തറിലെ വ്യവസായി അജ്നാസ്

> **Lead Summary:** **കായക്കൊടി : ** കായക്കൊടിയിൽ കുട്ടികളുടെ ബാല്യം തിരിച്ചുപിടിക്കാൻ മാതൃകയായി പ്രവാസി. കുട്ടികൾക്കായി കളിസ്ഥലം നിർമിച്ച് കൊടുത്താണ് കായക്കൊടിയിലെ പ്രവാസി മാതൃകയായി മാറിയിരിക്കുന്നത് . കായക്കൊടി പഞ്ചായത്തിൽ ഞെണോൽതാഴ അക്യുഡറ്റ് പാലത്തിനു താഴെയാണ് ഖത്തറിലെ വ്യവസായിയായ അജ്നാസ് കായക്കൊടി ലക്ഷങ്ങൾ ചിലവഴിച്ച് അതിമനോഹരമായ കളിക്കളം ഒരുക്കിയിരിക്കുന്നത്. 

## Article Content

**കായക്കൊടി : ** കായക്കൊടിയിൽ കുട്ടികളുടെ ബാല്യം തിരിച്ചുപിടിക്കാൻ മാതൃകയായി പ്രവാസി. കുട്ടികൾക്കായി കളിസ്ഥലം നിർമിച്ച് കൊടുത്താണ് കായക്കൊടിയിലെ പ്രവാസി മാതൃകയായി മാറിയിരിക്കുന്നത് . കായക്കൊടി പഞ്ചായത്തിൽ ഞെണോൽതാഴ അക്യുഡറ്റ് പാലത്തിനു താഴെയാണ് ഖത്തറിലെ വ്യവസായിയായ അജ്നാസ് കായക്കൊടി ലക്ഷങ്ങൾ ചിലവഴിച്ച് അതിമനോഹരമായ കളിക്കളം ഒരുക്കിയിരിക്കുന്നത്. 

കുട്ടികളുടെ മാനസികവും ശാരീരികവുമായ ഉല്ലാസത്തിന് കളിസ്ഥലങ്ങൾ എത്രത്തോളം പ്രധാനമാണെന്ന് തിരിച്ചറിഞ്ഞാണ് അജ്‌നാസ് ഈ ഉദ്യമത്തിന് ഇറങ്ങിയത്. മൊബൈൽ ഫോണുകളിലും ഓൺലൈൻ ഗെയിമുകളിലും ഒതുങ്ങിപ്പോകുന്ന കുട്ടിക്കാലത്തിന് ഒരു മാറ്റം കൊണ്ടുവരാൻ ഈ കളിസ്ഥലം സഹായിക്കും. നാട്ടിലെ കുട്ടികളുടെ കായികശേഷി വർദ്ധിപ്പിക്കാനും കളികളിലൂടെ സൗഹൃദങ്ങൾ വളർത്താനും ഇത് ഉപകരിക്കും.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/316027/qatari-businessman-ajnas-provides-playground-for-children-in-kayakodi)