---
title: "സ്മരണാർത്ഥം; വട്ടോളി നാഷണൽ ഹയർ സെക്കന്ററി സ്കൂൾ അധ്യാപകനായിരുന്ന ഷാജി മാസ്റ്ററെ അനുസ്മരിച്ചു "
english_title: "vattoli National Higher Secondary School commemorates Shaji Master"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/316326/vattoli-national-higher-secondary-school-commemorates-shaji-master"
published_at: "2025-09-22T13:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d0fb5d5227d_shaji.jpg"
keywords: []
---

# സ്മരണാർത്ഥം; വട്ടോളി നാഷണൽ ഹയർ സെക്കന്ററി സ്കൂൾ അധ്യാപകനായിരുന്ന ഷാജി മാസ്റ്ററെ അനുസ്മരിച്ചു 

> **Lead Summary:** **വട്ടോളി : വ**ട്ടോളി നാഷണൽ ഹയർ സെക്കന്ററി സ്കൂൾ അധ്യാപകനായിരുന്ന പി.പി ഷാജി മാസ്റ്ററുടെ സ്മരണാർത്ഥം അനുസ്മരണ പരിപാടി സംഘടിപ്പിച്ചു . പ്രിൻസിപ്പൾ എ. മനോജൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.ടി. എ. പ്രസിഡൻ്റ് ടി.കെ ബിജു അദ്ധ്യക്ഷനായി . സ്കൂൾ മാനേജർ അരയില്ലത്ത് രവി ഉദ്ഘാടനം ചെയ്തു .

## Article Content

**വട്ടോളി : വ**ട്ടോളി നാഷണൽ ഹയർ സെക്കന്ററി സ്കൂൾ അധ്യാപകനായിരുന്ന പി.പി ഷാജി മാസ്റ്ററുടെ സ്മരണാർത്ഥം അനുസ്മരണ പരിപാടി സംഘടിപ്പിച്ചു . പ്രിൻസിപ്പൾ എ. മനോജൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.ടി. എ. പ്രസിഡൻ്റ് ടി.കെ ബിജു അദ്ധ്യക്ഷനായി . സ്കൂൾ മാനേജർ അരയില്ലത്ത് രവി ഉദ്ഘാടനം ചെയ്തു .

വാർഡ് മെമ്പർ സജിത സി.പി,കെ പി രാജൻ ,വി എം ചന്ദ്രൻ കെ ഹീറ, സുരേഷ് കെ.പി , അശോകൻ പി.പി , വി.വി.അംബുജാക്ഷൻ ,കെ. കെ. ഹനീഫ, എൻ. ബഷീർ, ടി. സുരേന്ദ്രൻ, പ്രഭാനന്ദിനി, ടി. പ്രജിത്ത്, കെ.പി. റിനീഷ്, കെ.പി. രജീഷ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

ശ്രദ്ധയും സമർപ്പണവുമൊപ്പമുള്ള അധ്യാപന രീതിയിലൂടെ വിദ്യാര്‍ത്ഥികളുടെയും സഹപ്രവർത്തകരുടെയും മനസ്സിൽ ഇപ്പോഴും ഷാജി മാസ്റ്റർ ജീവിക്കുന്നു എന്ന് എല്ലാവരും അനുസ്മരിച്ചു. പി എം ബാബുമാസ്റ്റർ പരിപാടിയിൽ പങ്കെടുത്തവർക്ക് നന്ദി പറഞ്ഞു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/316326/vattoli-national-higher-secondary-school-commemorates-shaji-master)