---
title: "നാടിൻ്റെ വിട; മുസ്ലിം ലീഗ് നേതാവ് അമ്മദ് മാസ്റ്റർക്ക് അന്ത്യാഞ്ജലി"
english_title: "Last rites paid to Muslim League leader Ammad Master"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/316678/last-rites-paid-to-muslim-league-leader-ammad-master"
published_at: "2025-09-23T23:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d2de14d37c9_ammad.jpg"
keywords: []
---

# നാടിൻ്റെ വിട; മുസ്ലിം ലീഗ് നേതാവ് അമ്മദ് മാസ്റ്റർക്ക് അന്ത്യാഞ്ജലി

> **Lead Summary:** കുറ്റ്യാടി: മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റും കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് മുൻ മെമ്പറുമായിരുന്ന പി അമ്മദ് മാസ്റ്റർക്ക് നാടിൻറെ അന്ത്യാഞ്ജലി . അമ്മദ് മാസ്റ്ററുടെ നിര്യാണത്തിൽ സർവകക്ഷി യോഗം അനുശോചിച്ചു.

## Article Content

കുറ്റ്യാടി: മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റും കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് മുൻ മെമ്പറുമായിരുന്ന പി അമ്മദ് മാസ്റ്റർക്ക് നാടിൻറെ അന്ത്യാഞ്ജലി . അമ്മദ് മാസ്റ്ററുടെ നിര്യാണത്തിൽ സർവകക്ഷി യോഗം അനുശോചിച്ചു.

പി അമ്മദ് മാസ്റ്ററുടെ വിയോഗത്തിലൂടെ കുറ്റ്യാടിക്ക് നഷ്ടമായത് നാടിന്റെ വഴികാട്ടിയെ ആണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല പറഞ്ഞു. മേഖലയിൽ മുസ്‌ലിം ലീഗിനെയും ഐക്യജനാധിപത്യ മുന്നണിയെയും ഏറെക്കാലം നിസ്വാർഥമായി നയിച്ച അദ്ദേഹത്തിന്റെ വേർപാട് കനത്ത നഷ്ടമാണ്.

കടമേരി റഹ്മാനിയ്യ, കുറ്റ്യാടി യത്തീംഖാന അടക്കമുള്ള നിരവധി സ്ഥാപനങ്ങളുടെ മുഖ്യകാര്യദർശിയായും അദ്ദേഹം നമുക്കിടയിൽ ജീവിച്ചു. മികച്ച ജനപ്രതിനിധിയായി സേവനമനുഷ്ടിച്ച അമ്മദ് കുറ്റ്യാടിയുടെ വികസന സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിൽ ഉപദേശ നിർദേശങ്ങൾ കൊണ്ട് തന്നെ വ്യക്തിപരമായി ഏറെ സഹായിച്ച നേതാവാണെന്നും പാറക്കൽ അബ്ദുല്ല കൂട്ടിച്ചേർത്തു.

മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് മുസ്‌ലിം ലീഗ് സംസ്ഥാന കൗൺസിലർ കുന്നുമ്മൽ മഹല്ല് ജന. സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിക്കുന്ന അമ്മത് മാസ്റ്റർ മത- രാഷ്ട്രീയ- സാമൂഹ്യ രംഗത്തെ സജീവ സാനിധ്യമായിരുന്നു. രാത്രി 8.30ത്തോടെ കുന്നുമ്മൽ ജുമാ മസ്ജിദിൽ നടന്ന മയ്യിത്ത് നിസ്കാരത്തിന് മുനവറലി ശിഹാബ് തങ്ങൾ നേതൃത്വം നൽകി.

മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി എം എ സലാം, മുല്ലപ്പള്ളി രാമചന്ദ്രൻ , സംസ്ഥാന മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ഉമ്മർ പാണ്ടികശാല, പാറക്കൽ അബ്ദുല്ല, മുസ്ലിം ലീഗ് സംസ്ഥാന നേതാവും മുൻ മന്ത്രിയുമായ പി കെ കെ ബാവ, എം എ റസാഖ് മാസ്റ്റർ , ജില്ലാ ജനറൽ സ്ക്രട്ടറി ടി ടി ഇസ്‌നയിൽ, എം എൽ എ ഇ കെ വിജയൻ , എം എൽ എ കുഞ്ഞമ്മദ്‌കുട്ടി മാസ്റ്റർ, എം എൽ എ കെ കെ രമ , വി മോഹനൻ മാസ്റ്റർ, കെ കെ ലതിക, കോൺഗ്രസ് നേതാവ് പി എം ചന്ദ്രൻ, ബി ജെ പി നേതാവ് എം പി രാജൻ , പി സുരേഷ് ബാബു . ഡി സി സി വൈസ് പ്രസിഡന്റ് ഹബീബ് , കർഷകകോൺഗ്രസ് സംസ്ഥാന സെക്രട്ടറി രവീഷ് വളയം തുടങ്ങിയവർ ഉൾപ്പടെ നിരവധി രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ അന്തിമോപചാരമർപ്പിച്ചു.

ഭാര്യ: കുഞ്ഞിപാത്തു കായക്കൊടി. മക്കൾ : മുഹമ്മദ്‌ സാലിഹ്, ( ബിസിനസ്സ് കുറ്റ്യാടി) മുഹമ്മദ്‌ സാബിർ (ഗൾഫ് ) ഷറഫുന്നിസ ( കക്കട്ടിൽ ) അഫ്സത്ത് (തൊട്ടിൽപ്പാലം )ഷഹീദ കുറ്റ്യാടി, മുഹമ്മദ്‌, സാലിഹ് (കുവൈറ്റ്‌ ) മുഹമ്മദ്‌ സാബിർ ( ഐറിസ് എഡ്യൂക്കേഷൻ സെന്റർ കുറ്റ്യാടി ) . മരുമക്കൾ: ജമാൽ ഇളയടം, മഹമൂദ് തൊട്ടിൽപ്പാലം, റിയാസ് കുറ്റ്യാടി, ബെൻസിറ കടമേരി, നൂറ ആയഞ്ചേരി

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/316678/last-rites-paid-to-muslim-league-leader-ammad-master)