---
title: "ഓണപ്പൊലിമയിൽ കലാസംഗമം; കേരള ക്ഷേത്ര വാദ്യകലാ അക്കാദമി ഓണാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു"
english_title: "Art gathering at Onapolima; Kerala Temple Musical Instruments Academy organized Onam celebrations and family gathering"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/316732/art-gathering-at-onapolima-kerala-temple-musical-instruments-academy-organized-onam-celebrations-and-family-gathering"
published_at: "2025-09-24T11:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d3820470f15_HKHJGHF.jpg"
keywords: []
---

# ഓണപ്പൊലിമയിൽ കലാസംഗമം; കേരള ക്ഷേത്ര വാദ്യകലാ അക്കാദമി ഓണാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു

> **Lead Summary:** **കക്കട്ടില്‍: ** കേരള ക്ഷേത്ര വാദ്യകലാ അക്കാദമിയുടെ വടകര മേഖല കമ്മിറ്റി ഓണാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു. കുന്നുമ്മൽ ഭഗവതി ക്ഷേത്ര ഹാളിൽ നടന്ന ചടങ്ങിൽ സംസ്ഥാന ജനറൽ സെക്രട്ടറി കടമേരി ഉണ്ണികൃഷ്ണൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ഹരിദാസൻ അരൂർ അധ്യക്ഷനായി. മുഖ്യാതിഥിയായി മടിക്കൈ ഉണ്ണികൃഷ്ണൻ മാരാർ പങ്കെടുത്തു.

## Article Content

**കക്കട്ടില്‍: ** കേരള ക്ഷേത്ര വാദ്യകലാ അക്കാദമിയുടെ വടകര മേഖല കമ്മിറ്റി ഓണാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു. കുന്നുമ്മൽ ഭഗവതി ക്ഷേത്ര ഹാളിൽ നടന്ന ചടങ്ങിൽ സംസ്ഥാന ജനറൽ സെക്രട്ടറി കടമേരി ഉണ്ണികൃഷ്ണൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ഹരിദാസൻ അരൂർ അധ്യക്ഷനായി. മുഖ്യാതിഥിയായി മടിക്കൈ ഉണ്ണികൃഷ്ണൻ മാരാർ പങ്കെടുത്തു.

പരിപാടിയിൽ കലാകാരന്മാർക്കുള്ള പുരസ്കാരങ്ങൾ, ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനം, മുതിർന്ന കലാകാരന്മാർക്ക് ഓണപ്പുടവ, ചികിത്സാ സഹായ വിതരണം എന്നിവ നടന്നു. മേഖല സെക്രട്ടറി സതീശൻ വടകര സ്വാഗതവും രാമചന്ദ്രൻ മനക്കര നന്ദിയും പറഞ്ഞു.

ഓണസദ്യക്ക് ശേഷം കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. കൈകൊട്ടിക്കളി, കോൽക്കളി, കമ്പവലി, മ്യൂസിക്കൽ ചെയർ, കരോക്കെ ഗാനമേള എന്നിവയും ഉണ്ടായിരുന്നു. മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനങ്ങൾ നൽകി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/316732/art-gathering-at-onapolima-kerala-temple-musical-instruments-academy-organized-onam-celebrations-and-family-gathering)