---
title: "സുമനസ്സുകളേ, സഹായിക്കൂ...; വേളത്തെ 12-കാരിയുടെ ചികിത്സയ്ക്കായി സഹായ സമിതി രൂപീകരിച്ചു"
english_title: "Kind-hearted people, please help...; Support committee formed for 12-year-old's treatment"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/316766/kind-hearted-people-please-help-support-committee-formed-for-12-year-olds-treatment-news"
published_at: "2025-09-24T12:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d3a0f603a26_iiyuiytt.jpg"
keywords: []
---

# സുമനസ്സുകളേ, സഹായിക്കൂ...; വേളത്തെ 12-കാരിയുടെ ചികിത്സയ്ക്കായി സഹായ സമിതി രൂപീകരിച്ചു

> **Lead Summary:** **വേളം: [** ട്യൂമർ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന 12 വയസ്സുകാരി ചികിത്സാ സഹായം തേടുന്നു. വേളം ഗ്രാമപഞ്ചായത്തിലെ പടിഞ്ഞാറക്കണ്ടി ലിനീഷിന്റെ മകളായ ആഷ്നിയാണ് തുടർ ചികിത്സയ്ക്ക് സുമനസ്സുകളുടെ സഹായം തേടുന്നത്.

## Article Content

**വേളം: [** ട്യൂമർ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന 12 വയസ്സുകാരി ചികിത്സാ സഹായം തേടുന്നു. വേളം ഗ്രാമപഞ്ചായത്തിലെ പടിഞ്ഞാറക്കണ്ടി ലിനീഷിന്റെ മകളായ ആഷ്നിയാണ് തുടർ ചികിത്സയ്ക്ക് സുമനസ്സുകളുടെ സഹായം തേടുന്നത്.

ചെറുപ്പത്തിൽ ട്യൂമർ ബാധിച്ച് ശസ്ത്രക്രിയക്ക് വിധേയയായ ആഷ്നിക്ക് ഇപ്പോൾ ഹോർമോൺ ചികിത്സയാണ് നൽകുന്നത്. ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ ഈ കുട്ടിക്ക് പ്രായത്തിനനുസരിച്ചുള്ള വളർച്ച ഇല്ലാത്തതിനാലാണ് ഹോർമോൺ ചികിത്സ നടത്തുന്നത്. നാല് വർഷത്തോളം മുടങ്ങാതെ മരുന്ന് കഴിച്ചാൽ മാത്രമേ പൂർണ്ണ ആരോഗ്യത്തിലേക്ക് തിരിച്ചു വരാൻ സാധിക്കൂ എന്ന് ഡോക്ടർമാർ അറിയിച്ചു. സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന ഈ കുടുംബത്തിന് ചികിത്സാ ചിലവ് താങ്ങാൻ കഴിയുന്നതിനും അപ്പുറമാണ്.

കൂലിവേല ചെയ്ത് ഉപജീവനം നയിക്കുന്ന ലിനീഷിൻ്റെ കുടുംബത്തെ സംബന്ധിച്ചിടത്തോളം ചികിത്സാ ചിലവ് താങ്ങാൻ കഴിയില്ല. ഈ സാഹചര്യത്തിൽ ആഷ്നിയെ സഹായിക്കാൻ നാട്ടുകാർ ചേർന്ന് ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചത്. വാർഡ് അംഗം കെ കെ ഷൈനി ഉദ്ഘാടനം ചെയ്തു.

വി കെ മനോജൻ അധ്യക്ഷനായി. ടി വി മനോജൻ, പി സോമനാഥൻ, കെ സുരേഷ് എന്നിവർ സംസാരിച്ചു. പി ഷാജില നന്ദി പറഞ്ഞു. ഭാരവാഹികൾ:ടി അശോകൻ( കൺവീനർ), കെ കെ ഷൈനി ( ചെയർപേഴ്സൺ ), വി കെ മനോജൻ ( ട്രഷറർ ),കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തായന ബാലാമണി, വൈസ് പ്രസിഡന്റ് പി എം കുമാരൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി സൂപ്പി, സെറീന നടുക്കണ്ടി എന്നിവർ രക്ഷാധികാരികളാണ്.കനറാ ബാങ്കിന്റെ ആയഞ്ചേരി ശാഖയിൽ അക്കൗണ്ട് ആരംഭിച്ചു.Account number:110267320450.IFSC code:CNRB0004610.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/316766/kind-hearted-people-please-help-support-committee-formed-for-12-year-olds-treatment-news)