---
title: "ദമ്പതികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; കുറ്റ്യാടി ചുരം രണ്ടാം വളവിന് സമീപം  കാട്ടാന ഇറങ്ങി"
english_title: "Couple escapes with a vengeance; wild elephant lands near the second bend of Kuttiyadi Pass"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/316928/couple-escapes-with-a-vengeance-wild-elephant-lands-near-the-second-bend-of-kuttiyadi-pass"
published_at: "2025-09-25T10:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d4cbfaa83b6_ana.jpg"
keywords: []
---

# ദമ്പതികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; കുറ്റ്യാടി ചുരം രണ്ടാം വളവിന് സമീപം  കാട്ടാന ഇറങ്ങി

> **Lead Summary:** തൊട്ടിൽപ്പാലം : കുറ്റ്യാടി ചുരം രണ്ടാം വളവിന് സമീപം കാട്ടാന ഇറങ്ങി. ദമ്പതികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വീട്ടിലേക്ക് ബൈക്കിൽ പോവുകയായിരുന്ന ദമ്പതികളാണ് കാട്ടാനയുടെ മുന്നിൽ പെട്ടത്. ആനയെ കണ്ടതോടെ ബൈക്ക് ഉപേക്ഷിച്ച് ഓടിയതിനാൽ അപകടത്തിൽ നിന്നും രക്ഷപ്പെട്ടു.

## Article Content

തൊട്ടിൽപ്പാലം : കുറ്റ്യാടി ചുരം രണ്ടാം വളവിന് സമീപം കാട്ടാന ഇറങ്ങി. ദമ്പതികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വീട്ടിലേക്ക് ബൈക്കിൽ പോവുകയായിരുന്ന ദമ്പതികളാണ് കാട്ടാനയുടെ മുന്നിൽ പെട്ടത്. ആനയെ കണ്ടതോടെ ബൈക്ക് ഉപേക്ഷിച്ച് ഓടിയതിനാൽ അപകടത്തിൽ നിന്നും രക്ഷപ്പെട്ടു.

കവിലുംപാറ പഞ്ചായത്ത് അധികൃതരും, വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. വനം വകുപ്പ് ആർ ആർ ടി പ്രദേശത്ത് പരിശോധന നടത്തി. ആന കാട് കയറിയതായാണ്സൂചന. ഈ വർഷം രണ്ടാം തവണയാണ് ഇവിടെ കാട്ടാന എത്തുന്നത്. മാസങ്ങൾക്ക് മുൻപാണ് കുട്ടിയാന പ്രദേശത്ത് ഇറങ്ങിയിരുന്നു. ഏറെ ദിവസത്തെ പരിശ്രമത്തിനൊടുവിലായിരുന്നു കാട്ടാനക്കുട്ടിയെ സ്ഥലത്ത് നിന്നും മാറ്റാൻ സാധിച്ചത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/316928/couple-escapes-with-a-vengeance-wild-elephant-lands-near-the-second-bend-of-kuttiyadi-pass)