---
title: "റോഡരികിൽ കാട്ടി; മരുതോങ്കര ജാനകിക്കാട് റോഡിൽ കാട്ടിയെ കണ്ടതായി നാട്ടുകാർ"
english_title: "Locals say they saw a Bos gaurus on the Maruthongara Janakikkad road"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/316941/locals-say-they-saw-a-bos-gaurus-on-the-maruthongara-janakikkad-road"
published_at: "2025-09-25T10:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d4d15db25dd_katti.jpg"
keywords: []
---

# റോഡരികിൽ കാട്ടി; മരുതോങ്കര ജാനകിക്കാട് റോഡിൽ കാട്ടിയെ കണ്ടതായി നാട്ടുകാർ

> **Lead Summary:** **മരുതോങ്കര: മ**രുതോങ്കര അക്വഡൈറ്റ് ജാനകിക്കാട് റോഡിൽ കാട്ടിയെ കണ്ടതായി നാട്ടുകാർ. ജാനകികാടിനടുത്തുള്ള റോഡരികിലാണ് കാട്ടിയെ കണ്ടത്. ഇതുവഴി രാത്രിയിൽ കടന്ന് പോകുന്നവർ പ്രത്യേകിച്ച് ഇരുചക്ര വാഹനങ്ങളിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

## Article Content

**മരുതോങ്കര: മ**രുതോങ്കര അക്വഡൈറ്റ് ജാനകിക്കാട് റോഡിൽ കാട്ടിയെ കണ്ടതായി നാട്ടുകാർ. ജാനകികാടിനടുത്തുള്ള റോഡരികിലാണ് കാട്ടിയെ കണ്ടത്. ഇതുവഴി രാത്രിയിൽ കടന്ന് പോകുന്നവർ പ്രത്യേകിച്ച് ഇരുചക്ര വാഹനങ്ങളിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

അതിനിടെ കുറ്റ്യാടി ചുരത്തിൽ കാട്ടാന ഇറങ്ങി. ബൈക്കിൽ പോവുകയായിരുന്ന ദമ്പതികൾ കാട്ടാനയ്ക്ക് മുന്നിൽ പെട്ടെങ്കിലും വാഹനം ഉപേക്ഷിച്ച് ഓടിയതിനാൽ രക്ഷപെടുകയായിരുന്നു. സ്ഥലത്ത് വനം വകുപ്പ് ആർ ടി ഒ സംഘം തിരച്ചിൽ നടത്തിയെങ്കിലും കാട്ടാന കാടുകയറിയതായി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/316941/locals-say-they-saw-a-bos-gaurus-on-the-maruthongara-janakikkad-road)