---
title: "കൈവേലിയില്‍ ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് വീണ് യുവാവ് മരിച്ചു"
english_title: "Young man dies after falling from building while working in Kaiveli"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/317099/young-man-dies-after-falling-from-building-while-working-in-kaiveli"
published_at: "2025-09-26T07:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d5f279232c1_jv.jpg"
keywords: []
---

# കൈവേലിയില്‍ ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് വീണ് യുവാവ് മരിച്ചു

> **Lead Summary:** **കൈവേലി: ** കൈവേലി തേപ്പ് പണിക്കിടെ കെട്ടിടത്തിൽ നിന്ന് താഴേക്ക് വീണ് യുവാവ് മരിച്ചു.കൈവേലി സ്വദേശി ചമ്പിലോറ കണാരന്‍റെ മകന്‍ വിജേഷ് ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെ കല്ലംങ്കോട്ടെ വ്യാപാര സ്ഥാപനത്തിന്‍റെ പ്ലാസ്റ്ററിങ് ജോലിക്കിടെയായിരുന്നു അപകടം ഉണ്ടായത്.

## Article Content

**കൈവേലി: ** കൈവേലി തേപ്പ് പണിക്കിടെ കെട്ടിടത്തിൽ നിന്ന് താഴേക്ക് വീണ് യുവാവ് മരിച്ചു.കൈവേലി സ്വദേശി ചമ്പിലോറ കണാരന്‍റെ മകന്‍ വിജേഷ് ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെ കല്ലംങ്കോട്ടെ വ്യാപാര സ്ഥാപനത്തിന്‍റെ പ്ലാസ്റ്ററിങ് ജോലിക്കിടെയായിരുന്നു അപകടം ഉണ്ടായത്.

ഉയരത്തിനായി ഇട്ട പലക തെന്നിനീങ്ങി താഴേക്ക് വീണാണ് അപകടം ഉണ്ടായത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം വ്യാഴാഴ്ച ഉച്ചയോടെ വീട്ടുവളപ്പില്‍ സംസ്കരിച്ചു.

അമ്മ_ദേവി.ഭാര്യ _അശ്വതി.സഹോദരന്‍_രാജേഷ്

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/317099/young-man-dies-after-falling-from-building-while-working-in-kaiveli)