---
title: "ശുചിത്വോത്സവം; കാവിലുംപാറയിൽ ശുചിത്വോത്സവം സംഘടിപ്പിച്ചു"
english_title: "Cleanliness Festival; Cleanliness Festival organized in Kavilumpara"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/317209/cleanliness-festival-cleanliness-festival-organized-in-kavilumpara"
published_at: "2025-09-26T15:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d6621e54a28_fgffhfg.jpg"
keywords: []
---

# ശുചിത്വോത്സവം; കാവിലുംപാറയിൽ ശുചിത്വോത്സവം സംഘടിപ്പിച്ചു

> **Lead Summary:** **തൊട്ടിൽപ്പാലം:[ ** കാവിലുംപാറ പഞ്ചായത്ത് പ്രസിഡൻ്റ് പി.ജി. ജോർജ് ശുചിത്വോത്സവം ഉദ്ഘാടനം ചെയ്തു. ഹരിതകർമ സേനയുടെയും പഞ്ചായത്ത് അംഗങ്ങളുടെയും നേതൃത്വത്തിൽ തൊട്ടിൽപ്പാലം ടൗൺ ശുചീകരിച്ചു.

## Article Content

**തൊട്ടിൽപ്പാലം:[ ** കാവിലുംപാറ പഞ്ചായത്ത് പ്രസിഡൻ്റ് പി.ജി. ജോർജ് ശുചിത്വോത്സവം ഉദ്ഘാടനം ചെയ്തു. ഹരിതകർമ സേനയുടെയും പഞ്ചായത്ത് അംഗങ്ങളുടെയും നേതൃത്വത്തിൽ തൊട്ടിൽപ്പാലം ടൗൺ ശുചീകരിച്ചു.

പരിപാടിയുടെ ഭാഗമായി, മൊകേരി ഗവ. കോളേജ് എൻ.എസ്.എസ്. യൂണിറ്റ് തൊട്ടിൽപ്പാലം കെ.എസ്.ആർ.ടി.സി. ഡിപ്പോ വൃത്തിയാക്കുകയും ബസുകളിൽ ശുചീകരണ ക്യാമ്പയിൻ നടത്തുകയും ചെയ്തു. ഹരിതകർമസേന അംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമുള്ള മെഡിക്കൽ ക്യാമ്പ് ശനി പഞ്ചായത്ത് ഹാളിൽ നടക്കും. സ്കൂളുകൾ, അങ്കണവാടികൾ, പൊതുസ്ഥാപ നങ്ങൾ എന്നിവിടങ്ങളിലും ശുചിക രണ പ്രവർത്തനങ്ങൾ നടത്തി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/317209/cleanliness-festival-cleanliness-festival-organized-in-kavilumpara)