---
title: "ഇരട്ടനേട്ടം; കുറ്റ്യാടി സി.ഡി.എസിന്  ഐ.എസ്.ഒ. അംഗീകാരവും ജില്ലാതല ഒന്നാം സ്ഥാനവും"
english_title: "Double achievement; Kuttiyadi CDS gets ISO accreditation and first position at the district level"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/317407/double-achievement-kuttiyadi-cds-gets-iso-accreditation-and-first-position-at-the-district-level"
published_at: "2025-09-27T16:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d7c0fe1b5cd_fhghghgh.jpg"
keywords: []
---

# ഇരട്ടനേട്ടം; കുറ്റ്യാടി സി.ഡി.എസിന്  ഐ.എസ്.ഒ. അംഗീകാരവും ജില്ലാതല ഒന്നാം സ്ഥാനവും

> **Lead Summary:** **കുറ്റ്യാടി: [ **കാർഷിക മേഖലയിലും മൃഗസംരക്ഷണ മേഖലയിലുമുള്ള മികച്ച പ്രവർത്തനങ്ങൾ പരിഗണിച്ച് കുറ്റ്യാടി പഞ്ചായത്ത് സി.ഡി.എസിന് ഇരട്ട നേട്ടം. ഈ മേഖലകളിലെ പ്രവർത്തനങ്ങൾക്ക് ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടിയതിനു പുറമെ, സി.ഡി.എസിന് ഐ.എസ്.ഒ. അംഗീകാരം കൂടി ലഭിച്ചു.

## Article Content

**കുറ്റ്യാടി: [ **കാർഷിക മേഖലയിലും മൃഗസംരക്ഷണ മേഖലയിലുമുള്ള മികച്ച പ്രവർത്തനങ്ങൾ പരിഗണിച്ച് കുറ്റ്യാടി പഞ്ചായത്ത് സി.ഡി.എസിന് ഇരട്ട നേട്ടം. ഈ മേഖലകളിലെ പ്രവർത്തനങ്ങൾക്ക് ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടിയതിനു പുറമെ, സി.ഡി.എസിന് ഐ.എസ്.ഒ. അംഗീകാരം കൂടി ലഭിച്ചു.

236-ഓളം സംരംഭങ്ങളാണ് നിലവിൽ കുടുംബശ്രീ സി.ഡി.എസിനു കീഴിൽ പ്രവർത്തിക്കുന്നത്. സംരംഭങ്ങൾക്ക് പുറമെ കുടുംബശ്രീയുടെ നേതൃത്വത്തിൽ സാമൂഹിക മേഖലകളിലും ശക്തമായ ഇടപെടലുകൾ നടത്തുന്നുണ്ട്.

പഞ്ചായത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് പുറമെ കുടുംബശ്രീ അംഗങ്ങൾ നടത്തുന്ന മാതൃകാപരമായ പ്രവർത്തനങ്ങളാണ് ഈ ഇരട്ട നേട്ടങ്ങൾക്ക് പിന്നിലെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. നഫീസ് പറഞ്ഞു.

മികച്ച സിഡിഎസിനുള്ള ഐഎസ്ഒ അംഗീകാരം അഹമ്മദ് ദേവർകോവിൽ എംഎൽഎയിൽ നിന്ന് ഒടി നഫീസ സിഡിഎസ് ചെയർപേഴ്‌സൺ കെ സി ബിന്ദു, വി പി ബിന്ദു, ടി സി വൽസല, പ്രസികല, ബബിത, പി ഷിനി എന്നിവർ ചേർന്ന് ഏറ്റുവാങ്ങി

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/317407/double-achievement-kuttiyadi-cds-gets-iso-accreditation-and-first-position-at-the-district-level)