---
title: "കർഷകർക്കൊരു കൈത്താങ്ങ്; ജില്ലാ പഞ്ചായത്തും വേളം പഞ്ചായത്തും സംയുക്തമായി നടീൽ വസ്തുക്കൾ വിതരണം ചെയ്തു"
english_title: "A helping hand to farmers: District Panchayat and Velam Panchayat jointly distributed planting materials"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/317412/a-helping-hand-to-farmers-district-panchayat-and-velam-panchayat-jointly-distributed-planting-materials-"
published_at: "2025-09-27T16:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d7c34970d32_hfghggfgf.jpg"
keywords: []
---

# കർഷകർക്കൊരു കൈത്താങ്ങ്; ജില്ലാ പഞ്ചായത്തും വേളം പഞ്ചായത്തും സംയുക്തമായി നടീൽ വസ്തുക്കൾ വിതരണം ചെയ്തു

> **Lead Summary:** **വേളം:[ ** ജില്ലാ പഞ്ചായത്തും വേളം പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച കാർഷിക വിജ്ഞാന വ്യാപന പരിപാടിയുടെ ഭാഗമായി കർഷകർക്ക് കാർഷിക ഉപകരണങ്ങളും നടീൽ വസ്തുക്കളും വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ പി. സുരേന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

**വേളം:[ ** ജില്ലാ പഞ്ചായത്തും വേളം പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച കാർഷിക വിജ്ഞാന വ്യാപന പരിപാടിയുടെ ഭാഗമായി കർഷകർക്ക് കാർഷിക ഉപകരണങ്ങളും നടീൽ വസ്തുക്കളും വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ പി. സുരേന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു.

ഐ.ഐ.എസ്.ആർ. ചീഫ് സയന്റിസ്റ്റ് ഡോ. വി.കെ. സജേഷ് മുഖ്യ പ്രഭാഷണം നടത്തി. വേളം പഞ്ചായ ത്ത് പ്രസിഡൻ്റ് തായന ബാലാ മണി അധ്യക്ഷയായി. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ സുമ മലയിൽ, അംഗങ്ങളായ കെ സി ബാബു, പി പി ചന്ദ്രൻ അഞ്ജന സത്യൻ, കെ സി സി താര, ബീന കോട്ടേമ്മൽ, സി പി ഫാത്തിമ, ഇ പി സലിം, എം സി മൊയ്തു എന്നിവർ സംസാരിച്ചു.

വേളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എം കുമാരൻ സ്വാഗതം പറഞ്ഞു. ഐഐഎസ്ആർ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. സി എൻ ബിജു, ഡോ. മുഹമ്മദ് അസറുദ്ദീൻ, രാഗേഷ് എം രാഘവൻ എന്നിവർ ക്ലാസെടുത്തു. 150ഓളം കർഷകർ പരിപാടിയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/317412/a-helping-hand-to-farmers-district-panchayat-and-velam-panchayat-jointly-distributed-planting-materials-)