---
title: "വികസനജാഥ ; വിപ്ലവകരമായ വികസന മുന്നേറ്റങ്ങൾക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നത് -അഡ്വ: പി. ഗവാസ്"
english_title: "Kerala is witnessing revolutionary development strides Adv: P. Gavas"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/317492/kerala-is-witnessing-revolutionary-development-strides-adv-p-gavas"
published_at: "2025-09-28T10:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d8bf1938d4e_kakkatil.jpg"
keywords: []
---

# വികസനജാഥ ; വിപ്ലവകരമായ വികസന മുന്നേറ്റങ്ങൾക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നത് -അഡ്വ: പി. ഗവാസ്

> **Lead Summary:** കക്കട്ടിൽ: വിപ്ലവകരമായ വികസന മുന്നേറ്റങ്ങൾക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നതെന്ന് അഡ്വ: പി. ഗവാസ്. കേരളത്തിൽ കഴിഞ്ഞ ഒൻപത് വർഷമായി ഭരണം നടത്തി കൊണ്ടിരിക്കുന്ന ഇടതുപക്ഷ മുന്നണി ഭരണം കേരളത്തിൽ അസാധ്യമായെതെന്ന് പലരും പറഞ്ഞ ദേശീയപാതാ വികസനവും, ഗെയിൽ പെപ്പ്ലൈനും , മലയോര പാതകളും ഉൾപ്പെടെ വികസനപരമായ മുന്നേതങ്ങൾക്ക് വലിയ കുതിപ്പേകിയതായി സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ പി. ഗവാസ് അഭിപ്രായപ്പെട്ടു.

## Article Content

കക്കട്ടിൽ: വിപ്ലവകരമായ വികസന മുന്നേറ്റങ്ങൾക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നതെന്ന് അഡ്വ: പി. ഗവാസ്. കേരളത്തിൽ കഴിഞ്ഞ ഒൻപത് വർഷമായി ഭരണം നടത്തി കൊണ്ടിരിക്കുന്ന ഇടതുപക്ഷ മുന്നണി ഭരണം കേരളത്തിൽ അസാധ്യമായെതെന്ന് പലരും പറഞ്ഞ ദേശീയപാതാ വികസനവും, ഗെയിൽ പെപ്പ്ലൈനും , മലയോര പാതകളും ഉൾപ്പെടെ വികസനപരമായ മുന്നേതങ്ങൾക്ക് വലിയ കുതിപ്പേകിയതായി സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ പി. ഗവാസ് അഭിപ്രായപ്പെട്ടു.

എൽ.ഡി.എഫ് കുന്നുമ്മൽ പഞ്ചായത്ത് വികസനജാഥ കക്കട്ടിലിൽ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .

കെ.കെ. ദിനേശൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ .സി.പി.എം കുന്നുമ്മൽ ഏരിയാ സെക്രട്ടറി കെ.കെ. സുരേഷ്, ആർ ജെ.ഡി. നേതാവ് നീലിയോ ട്ട് നാണു , എൻ .സി പി. നേതാവ് വി. രാജൻ, ജാഥ ലീഡർ കുന്നുമൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ. റീത്ത ,വി.വി. പ്രഭാകരൻ എന്നിവർ സംസാരിച്ചു.

വി.പി. വാസു ഉപ ലീഡറും വി.വി. പ്രഭാകരൻ മാനേജറും എൻ.വി ചന്ദ്രൻ പെലെറ്റുമായ ജാഥ ഇന്ന് പഞ്ചായത്തിൽ പര്യടനം നടത്തി മൊകേരി തെങ്ങുതറേമ്മൻ സമാപിക്കും. സമാപന സമ്മേളനം സി.പി.എം. ജില്ലാസെക്രട്ടറിയേറ്റ് അംഗം കെ.കെ. ദിനേശൻ ഉൽഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/317492/kerala-is-witnessing-revolutionary-development-strides-adv-p-gavas)