---
title: "'വർണം-25' ;  എം.എം.നാരായണൻ നമ്പ്യാരുടെ ഓർമയിൽ കുട്ടികൾക്കായി ചിത്രരചനാ മത്സരം"
english_title: "Drawing competition for children in memory of M.M. Narayanan Nambiar"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/317511/drawing-competition-for-children-in-memory-of-mm-narayanan-nambiar"
published_at: "2025-09-28T11:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d8cfbae02a7_drowing.jpg"
keywords: []
---

# 'വർണം-25' ;  എം.എം.നാരായണൻ നമ്പ്യാരുടെ ഓർമയിൽ കുട്ടികൾക്കായി ചിത്രരചനാ മത്സരം

> **Lead Summary:** **കക്കട്ടിൽ: **കോൺഗ്രസ് നേതാവ്, കുന്നുമ്മൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, മാതൃഭൂമി ലേഖകൻ, ആധാരം എഴുത്ത് സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന എം.എം.നാരായണൻ നമ്പ്യാരുടെ 28-ാം ചരമവാർഷികത്തോടനുബന്ധിച്ച് കുട്ടികൾക്കായി ചിത്രരചനാ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.

## Article Content

**കക്കട്ടിൽ: **കോൺഗ്രസ് നേതാവ്, കുന്നുമ്മൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, മാതൃഭൂമി ലേഖകൻ, ആധാരം എഴുത്ത് സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന എം.എം.നാരായണൻ നമ്പ്യാരുടെ 28-ാം ചരമവാർഷികത്തോടനുബന്ധിച്ച് കുട്ടികൾക്കായി ചിത്രരചനാ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.

ഓക്ടോബർ ഒന്നിന് വട്ടോളി നാഷണൽ ഹയർ സെക്കന്ററി സ്‌കുളിൽ 10 മണിക്കാണ് മത്സരം. വട്ടോളി ഉപാസന സ്കൂൾ ഓഫ് പെർഫോർമിംഗ് ആർട്‌സും എം.എം. നമ്പ്യാർ ട്രസ്റ്റും സംയുക്തമായി നടത്തുന്ന 'വർണം-25' പരിപാടി ചിത്രകാരൻ രാജഗോപാലൻ കാരപ്പറ്റ ഉദ്ഘാടനം ചെയ്യും. കെജി മുതൽ എച്ച്.എസ് വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. ബന്ധപ്പെടേണ്ട നമ്പർ **8943836222, 9048638506.**

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/317511/drawing-competition-for-children-in-memory-of-mm-narayanan-nambiar)