---
title: "പ്രതീക്ഷയുടെ തിരി തെളിഞ്ഞു; സ്വയംതൊഴിൽ സംരംഭം ചാത്തൻ കോട്ടുനടയിൽ പ്രവർത്തനം ആരംഭിച്ചു"
english_title: "A ray of hope has been lit; Self-employment venture has started operations in Chathan Kottunada"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/317675/a-ray-of-hope-has-been-lit-self-employment-venture-has-started-operations-in-chathan-kottunada"
published_at: "2025-09-29T12:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68da30cc91897_hffjyikuytyt.jpg"
keywords: []
---

# പ്രതീക്ഷയുടെ തിരി തെളിഞ്ഞു; സ്വയംതൊഴിൽ സംരംഭം ചാത്തൻ കോട്ടുനടയിൽ പ്രവർത്തനം ആരംഭിച്ചു

> **Lead Summary:** **തൊട്ടിൽപ്പാലം: [**കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് 3 ലക്ഷം രൂപ അനുവദിച്ചു നൽകിയ സ്വയം തൊഴിൽ സംരംഭമായ 'വിക്ടറി ഗോൾഡ് ചക്ക് വെളിച്ചെണ്ണ' യൂണിറ്റ് ചാത്തൻ കോട്ടുനടയിൽ പ്രവർത്തനം ആരംഭിച്ചു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രി ഉദ്ഘാടനം നിർവഹിച്ചു.

## Article Content

**തൊട്ടിൽപ്പാലം: [**കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് 3 ലക്ഷം രൂപ അനുവദിച്ചു നൽകിയ സ്വയം തൊഴിൽ സംരംഭമായ 'വിക്ടറി ഗോൾഡ് ചക്ക് വെളിച്ചെണ്ണ' യൂണിറ്റ് ചാത്തൻ കോട്ടുനടയിൽ പ്രവർത്തനം ആരംഭിച്ചു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രി ഉദ്ഘാടനം നിർവഹിച്ചു.

കാവിലുംപാറ പഞ്ചായത്ത് പ്രസിഡന്റ് പി.ജി. ജോർജ് അധ്യക്ഷനായിരുന്നു. ബ്ലോക്ക് വ്യവസായ ഓഫീസർ സിജിത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. സംരംഭം പ്രദേശത്തെ സ്വയം തൊഴിൽ പ്രോത്സാഹനത്തിന് മുതൽക്കൂട്ടാകുമെന്നാണ് വിലയിരുത്തൽ.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് അന്നമ്മ ജോർജ്, സാലി സജി, എ ആർ വിജയൻ, ബോബി മുക്കൻ തോട്ടം, ഫാ. ബെന്നി അലവേലിൽ, ജോസ് തകിടിയേൽ, രജീഷ് എന്നി വർ സംസാരിച്ചു. ബ്ലോക്ക് അംഗം ഗീത രാജൻ സ്വാഗതവും മോളി സന്തോഷ് നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/317675/a-ray-of-hope-has-been-lit-self-employment-venture-has-started-operations-in-chathan-kottunada)