---
title: "പതിറ്റാണ്ടിന്റെ ഓർമ്മ; പത്ത് വർഷത്തിന് ശേഷം, ആകാശ യാത്രയുടെ ഓർമ്മകൾ പങ്കുവെക്കാനായി അവർ വീണ്ടും ഒത്തുകൂടി"
english_title: "A decade of memories; After ten years, they reunited to share memories of their sky journey"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/317726/a-decade-of-memories-after-ten-years-they-reunited-to-share-memories-of-their-sky-journey"
published_at: "2025-09-29T16:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68da61d63cf06_tyuiutedrde.jpg"
keywords: []
---

# പതിറ്റാണ്ടിന്റെ ഓർമ്മ; പത്ത് വർഷത്തിന് ശേഷം, ആകാശ യാത്രയുടെ ഓർമ്മകൾ പങ്കുവെക്കാനായി അവർ വീണ്ടും ഒത്തുകൂടി

> **Lead Summary:** **കക്കട്ടിൽ: [** കുന്നുമ്മൽ ബി.ആർ.സി.യുടെ നേതൃത്വത്തിൽ പത്തുവർഷം മുൻപ് തീവ്ര ചലനപരിമിതിയുള്ള 25 കുട്ടികൾക്ക് നടത്തിയ ആകാശയാത്രയുടെ ഓർമകൾ പങ്കുവെക്കാൻ അവർ വീണ്ടും ഒത്തുകൂടി. യാത്രയിൽ പങ്കെടുത്ത അഞ്ചു കുട്ടികൾ ഇതിനിടയിൽ മരണത്തിന് കീഴടങ്ങിയിരുന്നു.

## Article Content

**കക്കട്ടിൽ: [** കുന്നുമ്മൽ ബി.ആർ.സി.യുടെ നേതൃത്വത്തിൽ പത്തുവർഷം മുൻപ് തീവ്ര ചലനപരിമിതിയുള്ള 25 കുട്ടികൾക്ക് നടത്തിയ ആകാശയാത്രയുടെ ഓർമകൾ പങ്കുവെക്കാൻ അവർ വീണ്ടും ഒത്തുകൂടി. യാത്രയിൽ പങ്കെടുത്ത അഞ്ചു കുട്ടികൾ ഇതിനിടയിൽ മരണത്തിന് കീഴടങ്ങിയിരുന്നു.

യാത്രയുടെ ഭാഗമായി ഈ സംഘം അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയെ ക്ലിഫ് ഹൗസിൽ സന്ദർശിച്ചിരുന്നു. ഇതിനെത്തുടർന്ന്, തീവ്ര ചലനപരിമിതിയുള്ള ഭിന്നശേഷിക്കാർക്കായി പ്രത്യേക മന്ത്രിസഭാ യോഗം ചേർന്ന് പുനരധിവാസ പദ്ധതികൾക്കായി സർക്കാർ ഉത്തരവിറക്കുകയും ചെയ്തിരുന്നു. ഈ ഓർമ്മകൾ പങ്കുവെച്ചുകൊണ്ടാണ് പുതിയ കൂടിച്ചേരൽ.

അജിത നടേമ്മൽ, രത്നവല്ലി, റിട്ട എ ഇ ഒ നാണു, ബി പി സി പവിത്രൻ, സ്നേഹ പാലിയേറ്റീവ് പ്രസിഡന്റ് കെ കെ അബ്ദുറഹിമാൻ ഹാജി, കെ മാൾ മാനേജർ റിയാസ് സി സൂപ്പി, ആദിത് സി കെ ആശ്വാസി മേനിക്കണ്ടി അബ്ദുല്ല സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/317726/a-decade-of-memories-after-ten-years-they-reunited-to-share-memories-of-their-sky-journey)