---
title: "മെഡിക്കൽ ബിരുദ വിദ്യാർത്ഥി വിഷ്ണു പ്രസാദിന് അനുമോദനം "
english_title: "Congratulations to Vishnu Prasad, a medical graduate student"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/31779/congratulations-to-vishnu-prasad-a-medical-graduate-student"
published_at: "2022-03-14T23:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622f878e2d9b9_Untitled-1.jpg"
keywords: []
---

# മെഡിക്കൽ ബിരുദ വിദ്യാർത്ഥി വിഷ്ണു പ്രസാദിന് അനുമോദനം 

> **Lead Summary:** **കുറ്റ്യാടി : ** സി പി ഐ ഇരുപത്തി നാലാം പാർട്ടി കോൺഗ്രസ്സിന് മുന്നോടിയായുള്ള മുറുവശ്ശേരി ബ്രാഞ്ച് സമ്മേളനം വിപി ഗംഗാധരൻ നഗറിൽ കുറ്റ്യാടി മണ്ഡലം കമ്മിറ്റി അംഗം റീന സുരേഷ് ഉദ്ഘാടനം ചെയ്തു. എ പ്രദീപൻ അധ്യക്ഷത വഹിച്ചു.

## Article Content

**കുറ്റ്യാടി : ** സി പി ഐ ഇരുപത്തി നാലാം പാർട്ടി കോൺഗ്രസ്സിന് മുന്നോടിയായുള്ള മുറുവശ്ശേരി ബ്രാഞ്ച് സമ്മേളനം വിപി ഗംഗാധരൻ നഗറിൽ കുറ്റ്യാടി മണ്ഡലം കമ്മിറ്റി അംഗം റീന സുരേഷ് ഉദ്ഘാടനം ചെയ്തു. എ പ്രദീപൻ അധ്യക്ഷത വഹിച്ചു.

പി സുരേഷ് ബാബു, ടി സുരേന്ദ്രൻ ,വിവി പ്രഭാകരൻ എ സന്തോഷ് എം പി ദിവാകരൻ എന്നിവർ സംസാരിച്ചു. വിപി നാണു പതാക ഉയർത്തി.

ബ്രാഞ്ച് സമ്മേളനത്തിൽ വെച്ച് നീറ്റ് പരീക്ഷയിൽ റാങ്ക് ലഭിച്ച് കോഴിക്കോട് ഗവ: മെഡിക്കൽ കോളേജിൽ MBBS ന് പ്രവേശനം ലഭിച്ച തൊഴിലാളി കുടുബത്തിലെ വിഷ്ണു പ്രസാദിന് പാർട്ടി അഭിനന്ദിച്ച് മെമെന്റൊ ജില്ലാ എക്സി ക്യൂട്ടീവ് അംഗം പി സുരേഷ് ബാബു സമ്മാനിച്ചു മുറുവശ്ശേരി ബ്രാഞ്ച് വിഭജിച്ച് വടേക്കണ്ടി, മുറുവശ്ശേരി ബ്രാ ബുകൾ രൂപീകരിച്ചു.

വടേക്കണ്ടി ബ്രാഞ്ച് സെക്രട്ടറിയായി എം പി ദിവാകരനേയും അസി: സെക്രട്ടറിയായി ലയ യേയും തിരഞ്ഞെടുത്തു. മുറുവശ്ശേരി ബ്രാഞ്ച് സെക്രട്ടറിയായി എഎം പ്രദീപിനേയും അസി.സെക്രട്ടറിയായി ലിപിനിനെയും തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/31779/congratulations-to-vishnu-prasad-a-medical-graduate-student)