---
title: "ഗതാഗതക്കുരുക്കിന് പരിഹാരം; ഒതിയോട് ബൈപാസ് റോഡിന് ഭൂമി ഏറ്റെടുക്കാൻ ഉത്തരവായി"
english_title: "Solution to traffic congestion; Order to acquire land for Othiya bypass road"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/317851/solution-to-traffic-congestion-order-to-acquire-land-for-othiya-bypass-road"
published_at: "2025-09-30T12:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68db858824e37_ghjhjlj.jpg"
keywords: []
---

# ഗതാഗതക്കുരുക്കിന് പരിഹാരം; ഒതിയോട് ബൈപാസ് റോഡിന് ഭൂമി ഏറ്റെടുക്കാൻ ഉത്തരവായി

> **Lead Summary:** **കുറ്റ്യാടി: [ **കുറ്റ്യാടി ടൗണിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായേക്കാവുന്ന ഒതിയോട് ബൈപാസ് റോഡിന് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിന് റവന്യൂ വകുപ്പിന്റെ ഉത്തരവായതായി ഇ.കെ. വിജയൻ എം.എൽ.എ. അറിയിച്ചു.

## Article Content

**കുറ്റ്യാടി: [ **കുറ്റ്യാടി ടൗണിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായേക്കാവുന്ന ഒതിയോട് ബൈപാസ് റോഡിന് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിന് റവന്യൂ വകുപ്പിന്റെ ഉത്തരവായതായി ഇ.കെ. വിജയൻ എം.എൽ.എ. അറിയിച്ചു.

1.1845 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിനാണ് സർക്കാർ ഉത്തരവിറക്കിയത്. കുറ്റ്യാടി-വയനാട് റോഡിനെയും കുറ്റ്യാടി-നാദാപുരം സംസ്ഥാന പാതയെയും ബന്ധിപ്പിക്കുന്നതാണ് ഈ ബൈപാസ് റോഡ്.

അഞ്ച് വർഷം മുമ്പ് പൊതുമരാമത്ത് വകുപ്പ് 6 കോടി രൂപ അനുവദിക്കുകയും നിലവിലുള്ള റോഡ് എട്ട് മീറ്റർ വീതിയിൽ പരിഷ്കരിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. എം.എൽ.എയുടെ അധ്യക്ഷതയിൽ പലവട്ടം യോഗം ചേർന്നെങ്കിലും നാട്ടുകാർ സൗജന്യമായി ഭൂമി വിട്ടുനൽകാൻ തയ്യാറാകാത്തതിനെത്തുടർന്നാണ് തീരുമാനം മാറ്റിയത്.

തുടർന്ന്, 12 മീറ്റർ വീതിയിൽ ഭൂമിക്ക് വില നൽകി ഏറ്റെടുക്കാൻ തീരുമാനിക്കുകയായിരുന്നു. ഭൂമി ഏറ്റെടുക്കുന്നതിനുള്ള ചുമതല കോഴിക്കോട് ജില്ലാ കലക്ടർക്കാണ് നൽകിയിട്ടുള്ളത്.

ഈ റോഡ് യാഥാർത്ഥ്യമാകുന്നതോടെ കുറ്റ്യാടി ടൗണിൽ നിലവിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് വലിയൊരളവിൽ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷ.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/317851/solution-to-traffic-congestion-order-to-acquire-land-for-othiya-bypass-road)