---
title: "രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി; ബി.ജെ.പി. വക്താവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കുറ്റ്യാടിയിൽ പ്രതിഷേധം"
english_title: "Death threat against Rahul Gandhi; Protest in Kuttiadi demanding arrest of BJP spokesperson"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/317897/death-threat-against-rahul-gandhi-protest-in-kuttiadi-demanding-arrest-of-bjp-spokesperson"
published_at: "2025-09-30T15:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dba62dc18aa_HKH;KGF.jpg"
keywords: []
---

# രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി; ബി.ജെ.പി. വക്താവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കുറ്റ്യാടിയിൽ പ്രതിഷേധം

> **Lead Summary:** **കുറ്റ്യാടി: [ **ചാനൽ ചർച്ചയ്ക്കിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ ബി.ജെ.പി. വക്താവിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കുറ്റ്യാടിയിൽ പ്രതിഷേധം. കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തിയത്. നേതാക്കളും പ്രവർത്തകരും പ്രകടനത്തിൽ പങ്കെടുത്തു.

## Article Content

**കുറ്റ്യാടി: [ **ചാനൽ ചർച്ചയ്ക്കിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ ബി.ജെ.പി. വക്താവിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കുറ്റ്യാടിയിൽ പ്രതിഷേധം. കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തിയത്. നേതാക്കളും പ്രവർത്തകരും പ്രകടനത്തിൽ പങ്കെടുത്തു.

ബ്ലോക്ക് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത്, മണ്ഡലം പ്രസിഡണ്ടുമാരായ പി.കെ. സുരേഷ് , എലിയാറ ആനന്ദന്‍, പി. അജിത്ത്, ദാമോദരന്‍ കണ്ണോത്ത്, ബ്ലോക്ക് മണ്ഡലം ഭാരവാഹികളായ കെ.പി. അബ്ദുള്‍മജീദ്, പി.പി. ആലിക്കുട്ടി, സി.കെ. രാമചന്ദ്രന്‍, ഇം എം അസ്ഹര്‍, എ.ടി. ഗീത, മംഗ്ഗലശ്ശേരി ബാലകൃഷണന്‍ എന്‍ സി കുമാരന്‍, എസ് ജെ സജീവ്കുമാര്‍, ജമാല്‍ മൊകേരി, കെ.കെ. നഫീസ , സി എം കുമാരന്‍, കോളോത്ത് ഹമീദ്, ടി കെ അശോകന്‍, ആയഞ്ചേരി, ഹാഷിം നമ്പാട്ടില്‍, കെ.പി. ബാബു, പി.കെ. ഷമീര്‍, ടി അശോകന്‍, കേളോത്ത് റീഷീദ്, ഉബൈദ് വാഴയില്‍, അരുണ്‍ മുയ്യോട്ട് തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/317897/death-threat-against-rahul-gandhi-protest-in-kuttiadi-demanding-arrest-of-bjp-spokesperson)