---
title: "പന്നി തീർന്നു; കുന്നുമ്മലിൽ കുറ്റൻ കാട്ടുപന്നിയെ ഷൂട്ടേർ വെടിവെച്ച് കൊന്നു"
english_title: "Shooter shoots dead wild boar in Kunnummal"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/318836/shooter-shoots-dead-wild-boar-in-kunnummal"
published_at: "2025-10-05T12:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e2129b80f87_panni.jpg"
keywords: []
---

# പന്നി തീർന്നു; കുന്നുമ്മലിൽ കുറ്റൻ കാട്ടുപന്നിയെ ഷൂട്ടേർ വെടിവെച്ച് കൊന്നു

> **Lead Summary:** കക്കട്ടിൽ: കുന്നുമ്മൽ പഞ്ചായത്തിലെ കാട്ടുപന്നിയുടെ ശല്യം രൂക്ഷമായതോടെ നാട്ടുകാരും കർഷകരും അധികൃതരെ വിവരമറിയിച്ചതോടെ പരിഹാരമായി. ഒതയോത്ത് താഴെ പ്രദേശങ്ങളിൽ പല ഭാഗങ്ങളിലായി പ്രത്യക്ഷപ്പെട്ട കുറ്റൻ കാട്ടുപന്നിയെ പഞ്ചായത്തിലെ ഷൂട്ടേർസ് പാനലിലെ അംഗങ്ങളായ കെ.ടി.മനോജൻ, പ്രദീപ് അരൂർ എന്നിവർ വെടിവെച്ച് കൊന്നു.

## Article Content

കക്കട്ടിൽ: കുന്നുമ്മൽ പഞ്ചായത്തിലെ കാട്ടുപന്നിയുടെ ശല്യം രൂക്ഷമായതോടെ നാട്ടുകാരും കർഷകരും അധികൃതരെ വിവരമറിയിച്ചതോടെ പരിഹാരമായി. ഒതയോത്ത് താഴെ പ്രദേശങ്ങളിൽ പല ഭാഗങ്ങളിലായി പ്രത്യക്ഷപ്പെട്ട കുറ്റൻ കാട്ടുപന്നിയെ പഞ്ചായത്തിലെ ഷൂട്ടേർസ് പാനലിലെ അംഗങ്ങളായ കെ.ടി.മനോജൻ, പ്രദീപ് അരൂർ എന്നിവർ വെടിവെച്ച് കൊന്നു.

കഴിഞ്ഞ ദിവസം അതിരാവിലെ പല വീട്ടുമുറ്റത്ത് കൂടിയും ഓടിയ പന്നി പിന്നീട് അപ്രത്യക്ഷമായി. ശനിയാഴ്ച രാവിലെ വീണ്ടും പ്രത്യക്ഷപ്പെട്ട പന്നിയെ നാട്ടുകാർ പിൻതുടരുകയും പഞ്ചായത്തിനെ വിവരം അറിയിക്കുകയും തുടർന്നാണ് ഒതയോത്ത് വയലിനു സമീപത്തെ തോട്ടിൽ വെച്ച് ഷൂട്ടർമാർ പന്നിയെ വെടിവെച്ച് കൊന്നത്. ജനങ്ങളെ ഭീതിയിലാഴ്ത്തുകയും പ്രദേശത്തെ കൃഷികൾ നശിപ്പിക്കുകയും ചെയ്ത പന്നിയെ വെടിവെച്ച കൊന്ന ആശ്വാസത്തിലാണ് നാട്ടുകാർ. പന്നിയുടെ ജഡം സംസ്കരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/318836/shooter-shoots-dead-wild-boar-in-kunnummal)