---
title: " ആശ്വാസം; മധുകുന്ന് പ്രദേശവാസികളുടെ കനാൽ പാലം ഉടൻ യാഥാർഥ്യമാകും -കെ.പി.കുഞ്ഞമ്മട്ടി എംഎൽഎ "
english_title: "canal bridge for the Madhukunnu local residents will soon become a reality - K.P. Kunjammatty MLA"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/318839/canal-bridge-for-the-madhukunnu-local-residents-will-soon-become-a-reality-kp-kunjammatty-mla"
published_at: "2025-10-05T12:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e21421eb0c3_PALAM.jpg"
keywords: []
---

#  ആശ്വാസം; മധുകുന്ന് പ്രദേശവാസികളുടെ കനാൽ പാലം ഉടൻ യാഥാർഥ്യമാകും -കെ.പി.കുഞ്ഞമ്മട്ടി എംഎൽഎ 

> **Lead Summary:** **കക്കട്ടിൽ: **കുന്നുമ്മൽ ഗ്രാമപഞ്ചായത്തിലെ മധുകുന്ന് പ്രദേശത്തുള്ള 250ഓളം കുടുംബങ്ങളുടെ ദീർഘകാലത്തെ ആവശ്യമായ കനാൽ പാലം ഉടൻ യാഥാർഥ്യമാകുമെന്ന് കെ.പി.കുഞ്ഞമ്മട്ടി എംഎൽഎ അറിയിച്ചു.

## Article Content

**കക്കട്ടിൽ: **കുന്നുമ്മൽ ഗ്രാമപഞ്ചായത്തിലെ മധുകുന്ന് പ്രദേശത്തുള്ള 250ഓളം കുടുംബങ്ങളുടെ ദീർഘകാലത്തെ ആവശ്യമായ കനാൽ പാലം ഉടൻ യാഥാർഥ്യമാകുമെന്ന് കെ.പി.കുഞ്ഞമ്മട്ടി എംഎൽഎ അറിയിച്ചു.

എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് അനുവദിച്ച 25 ലക്ഷം രൂപയുടെ പ്രവൃത്തിയുടെ എസ്റ്റിമേറ്റ് തയാറായതായും അടുത്ത ദിവസങ്ങളിൽ ടെൻഡർ നടപടികളിലേക്ക് കടക്കുമെന്നും എംഎൽഎ അറിയിച്ചു. നിലവിലെ താൽക്കാലിക പാലത്തിന് പകരമായാണ് പുതിയപാലം നിർമിക്കുക.

കുറ്റ്യാടി ഇറിഗേഷൻ വിഭാഗത്തിനാണ് നിർവഹണ ചുമതല. വട്ടോളിയിൽനിന്ന് കുന്നുമ്മൽ പള്ളി ഭാഗത്തേക്കുള്ള കനാലിനോട് ചേർന്ന റോഡിനും നവകേരള സദസിന്റെ ഭാഗമായ പദ്ധതിയിൽ പണം വകയിരുത്തിയിട്ടുണ്ട്. ഈ പദ്ധതികൾ പൂർത്തിയാകുന്നതോടെ മധുകുന്ന് നിവാസികളുടെ ഏറെ കാലത്തെ ഗതാഗത പ്രശ്‌നങ്ങൾക്ക് പരിഹാരമാകുമെന്നും എംഎൽഎ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/318839/canal-bridge-for-the-madhukunnu-local-residents-will-soon-become-a-reality-kp-kunjammatty-mla)